ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിമിതികള്‍ക്ക് വിട; പോളിയോ തളര്‍ത്തിയത് കാലുകളെ എങ്കിലും സുരേഷ് സ്‌കിറ്റ്പഠിപ്പിക്കുന്നത് പതിനാറാം വര്‍ഷം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പോളിയോ തളര്‍ത്തിയത് കാലുകളെയാണെങ്കിലും ആ പരിമിതിയോട് ഗുഡ്‌ബൈ പറഞ്ഞു സുരേഷ് കഴിഞ്ഞ 16 വര്‍ഷമായി സ്‌കിറ്റ് പഠിപ്പിക്കുന്നു. വിവിധ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് കളമശേരിക്കാരന്‍ സുരേഷ് അവരുടെ പ്രിയപ്പെട്ട സ്‌കിറ്റ് ഡയറക്ടറാണ്. നടന്ന് പഠിപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം സുരേഷിനെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

കാലത്തിന് അനുസരിച്ചുള്ള പ്രമേയം തിരഞ്ഞെടുത്ത് പഠിപ്പിക്കുന്നതാണ് സുരേഷിന്റെ രീതി. അതിന് സമ്മാനവും ഉറപ്പാണ്. സുരേഷ് സ്‌കിറ്റ് ഡയറക്ടറായി വരുന്നത് വിദ്യാര്‍ഥികള്‍ക്കും ആത്മവിശ്വാസമാണെന്ന് അധ്യാപകര്‍ പറയുന്നു. പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് കലാബോധമുള്ളതിനാല്‍ സ്‌കിറ്റ് പഠനം ഉഷാറാണെന്നു സുരേഷ് പറയുന്നു. ഇത്തവണ സെന്റ് തെരാസാസ് വിദ്യാര്‍ത്ഥികളെയാണ് സുരേഷ് പഠിപ്പിച്ചത്. ഇന്ന ഉച്ചയ്ക്കാണ് ലഘുനാടക മത്സരം.

youthfestivalskit-


പ്രളയം മുതല്‍ ഭരണഘടന വരെ: പുതുമ നിറഞ്ഞ് ഇംഗ്ലീഷ് സ്‌കിറ്റ്

ആലപ്പുഴ: പെട്രോളിനും ഡീസലിനും കുത്തനെ വിലയുയരുന്നത് ചോദ്യം ചെയ്തും ഭരണ ഘടനയുടെ സംരക്ഷകര്‍ തന്നെ അതു നശിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി പുതുമ നിറഞ്ഞ പ്രമേയങ്ങളുമായി ഹയര്‍സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ് വേദി. പതിവിനു വിപരീതമായി സമകാലിക വിഷയങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത്. പ്രളയത്തിന്റെ തീവ്രത വിളിച്ചു കാട്ടുന്ന കട്ടൗട്ടുകളും വിദ്യാര്‍ഥികളുടെ മിന്നുന്ന പ്രകടനത്തിന് മാറ്റുകൂട്ടി.

എറണാകുളം സെന്റ് തെരാസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള മിടുക്കികള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളേയും സ്‌കിറ്റില്‍ ആക്ഷേപഹാസ്യമാക്കിയപ്പോള്‍ സദസ്സില്‍ നിറഞ്ഞ കയ്യടി. ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പിന് വിധേയമാകുന്ന ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്ന സ്‌കിറ്റും നവമാധ്യമങ്ങളുടെ ദുരുപയോഗവും സ്‌കിറ്റില്‍ പ്രമേയമായി.

English summary
man teaches challenges polio disease and teaches skit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X