ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ ഗൂഗിളില്‍ തിരഞ്ഞു, കിട്ടിയ നമ്പറില്‍ പണം അയച്ചു; പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

ആലപ്പുഴ: വെബ്‌സൈറ്റില്‍ കണ്ട ഫോണ്‍ നമ്പരില്‍ വിളിച്ച് വൈദ്യുതി സ്‌കൂട്ടര്‍ ബുക്ക് ചെയ്തയാള്‍ തട്ടിപ്പിനിരയായി. ഇയാളെ കബളിപ്പിപ്പിച്ച് 20000 രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. ഒലയുടെ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ ഗൂഗിളില്‍ തിരഞ്ഞ നമ്പറില്‍ പണമയച്ചുകൊടുത്താണ് തട്ടിപ്പിനിരയായത്. എറണാകുളം വടുതല സ്വദേശി മാര്‍ട്ടിനാണ് പണം നഷ്ടപ്പെട്ടത്.

1

കാമുകനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; കലിതുള്ളിപ്പോയ കാമുകി കാമുകന്റെ വീടിന് തീകൊളുത്തികാമുകനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; കലിതുള്ളിപ്പോയ കാമുകി കാമുകന്റെ വീടിന് തീകൊളുത്തി

വാഹനം ബുക്ക് ചെയ്യാന്‍ 999 രൂപയും വ്യക്തിവിവര രേഖകളും നല്‍കിയാല്‍ മതിയെന്നാണ് നമ്പരില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. അവ അയച്ചപ്പോള്‍ വണ്ടി ബുക്ക് ചെയ്തതായി സന്ദേശം ലഭിക്കുകയും ചെയ്തു. മാത്രമല്ല, ഇതിന് മുമ്പ് ഒലയുടെ മറ്റൊരു മോഡല്‍ ബുക്ക് ചെയ്തപ്പോള്‍ റദ്ദായിരുന്നു. അന്ന് ബുക്ക് ചെയ്ത 499 രൂപ തിരിച്ചു നല്‍കിയിരുന്നു.

2

എന്നാല്‍ 20000 രൂപ അയച്ചുകൊടുത്താല്‍ അഞ്ച് ദിവസനത്തിനകം വാഹനം നല്‍കാമെന്ന വാഗ്ദാനത്തോടെ തുടര്‍ വിളിവന്നു. 84,999 രൂപയാണ് സ്‌കൂട്ടറിന്. ഇതിന് 26,500 രൂപയുടെ പ്രത്യേക കിഴിവ് നല്‍കാമെന്നും വ്ിശ്വസിപ്പിച്ചു. പിന്നാലെയാണ് മാര്‍ട്ടിന്‍ പണം ഗൂഗിള്‍ പേ ചെയ്തത്. കുറച്ച് സമയത്തിന് ശേഷം അടച്ച തുകയും ബാക്കി നല്‍കാനുള്ള തുകയും രേഖപ്പെടുത്തിയ രസീത് ലഭിച്ചു.

3

ഹിമാചലില്‍ കോണ്‍ഗ്രസ് വിജയിക്കും: പറയുന്നത് മറ്റാരുമല്ല, ബിജെപി വിമതർ, കാരണം ഇതാണ്ഹിമാചലില്‍ കോണ്‍ഗ്രസ് വിജയിക്കും: പറയുന്നത് മറ്റാരുമല്ല, ബിജെപി വിമതർ, കാരണം ഇതാണ്

വാഹനം ഉടനെ നല്‍കാമെന്നും ഇതിനായി 37,500 രൂപ കൂടി അടയ്ക്കാമെന്നും പറഞ്ഞ് അടുത്ത ദിവസം വീണ്ടും വിളി വന്നു. എന്നാല്‍ പണം അക്കൗണ്ടില്‍ ഇല്ലാത്തതിനാല്‍ ആലപ്പുഴയിലെ സുഹൃത്തിനോട് ചോദിച്ചു. ലഭിച്ച എല്ലാ രേഖകളും ഈ സുഹൃത്തിന് അയച്ചു. സംശയം തോന്നിയ സുഹൃത്ത് ഒല കമ്പനിയുടെ ഉപഭോക്തൃസേവനവുമായി ബന്ധപ്പെട്ടു.

4

ഗുജറാത്തിൽ ബിജെപി പ്രചരണത്തിൽ വിദേശികൾ; വിവാദം, ഇലക്ഷൻ കമ്മീഷന് പരാതിഗുജറാത്തിൽ ബിജെപി പ്രചരണത്തിൽ വിദേശികൾ; വിവാദം, ഇലക്ഷൻ കമ്മീഷന് പരാതി

999 രൂപ അടച്ച് സ്‌കൂട്ടര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ 20000 രൂപ ലഭിച്ചിട്ടില്ലെന്നുമാണ് കമ്പനി അറിയിച്ചത്. ഇതുകൂടാതെ ഇപ്പോള്‍ ബുക്ക് ചെയ്ത വാഹനം ഫെബ്രുവരിയില്‍ മാത്രമാണ് ഇറങ്ങുകയെന്നും അവര്‍ അറിയിച്ചു. യതാര്‍ത്ഥ ഇന്‍വോയിസില്‍ തട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നാണ് മാര്‍ട്ടിന്‍ അറിയിച്ചിരിക്കുന്നത്.

English summary
Man who booked an electric scooter by the website was cheated and robbed of Rs 20,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X