വീട്ടുകാരുമായി വഴക്കിട്ടു; മാപ്പ് പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ; മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ്
ആലപ്പുഴ : വീട്ടുകാരുമായി വഴക്കിട്ട് മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് ഒന്നര മണിക്കൂര്‍. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു അനുനയ നീക്കം നടന്നത് .
തന്നെ രക്ഷിക്കാന്‍ ടവറിന് മുകളില്‍ ആരെങ്കിലും കയറിയാല്‍ ഉടന്‍ താഴേക്ക് ചാടുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. എന്നാല്‍ പിന്നീട് അനുനയ നീക്കം നടത്തുകയായിരുന്നു. സി ഐ വി എസ് ശ്യാം കുമാര്‍, എസ് ഐ സവ്യസാചി എന്നിവരാണ് യുവാവിനെ സമാധാനിപ്പിച്ച് താഴെയിറങ്ങാന്‍ പ്രേരിപ്പിച്ചത്. വിവരം അറിഞ്ഞ് താഴെ എത്തിയ ബന്ധുക്കള്‍ നിലവിളിയുമായി താഴെ കാത്തിരുന്നു.

എന്നാല്‍ യുവാവ് എതെങ്കിലും സാഹചര്യത്തില്‍ ചാടിയാല്‍ രക്ഷിക്കാന്‍ വലയുമായി അഗ്നിരക്ഷാ സേനയും താഴെയുണ്ടായിരുന്നു. വഴക്കിട്ടതിന് വീട്ടുകാര്‍ മാപ്പ് പറയണമെന്ന് ആവശ്യം യുവാവ് ഉന്നയിച്ചു. മാപ്പ് പറഞ്ഞതിന് പിന്നാലെ യുവാവ് ടവറിന്റെ ഏണി വഴി താഴേക്ക് ഇറങ്ങുകയായിരുന്നു. താഴെ എത്തിയ ഉടനെ തന്നെ ബന്ധുക്കള്‍ യുവാവിനെ അനുനയിപ്പിച്ച് ബന്ധുക്കളെ ഏല്‍പ്പിച്ചു.












Click it and Unblock the Notifications