അവശരായ നായ്ക്കളെ സംരക്ഷിക്കണം;അരൂർ പോലീസ് സ്റ്റേഷനിലേക്ക് മേനക ഗാന്ധിയുടെ ഫോൺകോൾ
ആലപ്പുഴ: അരൂരിലെ അവശരായ വളർത്തുനായ്ക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്ന് മേനക ഗാന്ധിയുടെ ഫോൺ കോൾ. ഇന്നലെ ആണ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എസ് സുബ്രഹ്മണ്യന് മേനകയുടെ ഫോൺ കോൾ ലഭിച്ചത്, നായ പരിപാലന സംഘത്തിന് എല്ലാ സഹായവും ചെയ്ത് കൊടുക്കണമെന്നും പറഞ്ഞു.
പഞ്ചായത്ത് നാലാം വാർഡിൽ പൂച്ചനാട്ട് പ്രദേശത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശിയുടെ പത്തിലേറെ വളർത്തു നായ്ക്കളാണ് ഭക്ഷണം ലഭിക്കാതെ അവശനിലയിൽ ആയത്. സംഭവം അറിഞ്ഞ് മൃഗ സ്നേഹികളും അനിമൽ വൽഫെയർ ബോർഡ് ഉദ്യോഗസ്ഥരും ഇന്നലെ എത്തിയിരുന്നു.

പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് നായ പരിപാല സംഘം അരൂരിൽ എത്തിയത്. ചില നായ്ക്കൾക്ക് കടുത്ത രോഗങ്ങൾ ഉണ്ടെന്ന് മൃഗ ഡോക്ടർ പരിശോധനയിൽ കണ്ടെത്തി. സംഘം എത്തുമ്പോൾ വാടക വീട്ടിൽ ഉണ്ടായിരുന്നത് 6 നായ്ക്കളും ഒരു മലേഷ്യൻ പൂച്ചയുമാണ്.
മുഴുവൻ നായക്കളേയും പരിപലാന സംഘം കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ ഉടമ ആത്മഹത്യാ ഭീക്ഷണി മുഴക്കി എന്ന് പോലീസ് പറഞ്ഞു. ചത്ത ഒരു നായയെ വാടകക്കാരൻ മറവ് ചെയ്തിരുന്നു. ദിവസങ്ങളോളം താമസക്കാരൻ വീട്ടിൽ എത്താത്തിനെത്തുടർന്നാണ് നായ്ക്കൾ അവശരായത്.
മൃഗ സ്റ്റേഹികളും ഉദ്യോഗസ്ഥരും എത്തിയതോടെ പോലീസും എത്തി, 3 നായ്ക്കൾ, മലേഷ്യൻ പൂച്ച എന്നിവയെ പരിപാലന സംഘം എറണാകുളത്തെ ആശുപത്രിയലെത്തിച്ചു. ഇതിനിടയിൽ വാടക്കക്കാരൻ 2 നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട് , ഒരു നായയുമായി ബൈക്കിൽ കടന്നു കളഞ്ഞു എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications