പരിചയക്കാരുടെ വാഹനങ്ങള്‍ മറിച്ചുവില്‍ക്കും; കച്ചവടം ചെയ്തത് മൂന്ന് വാഹനങ്ങള്‍, ഒടുവില്‍ അറസ്റ്റ്
ആലപ്പുഴ: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങള്‍ എടുക്കുകയും അവ മറിച്ചു വില്‍ക്കുകയും ചെയ്തയാളിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മോഹനന്‍ പിള്ളയുടെ മകന്‍ മഹേഷ് (35) ആണ് അറസ്റ്റിലായത് .
എണ്ണക്കാട് സ്വദേശികളായ ആന്‍സി കമലേഷ്, സൗമ്യ കൃഷ്ണന്‍, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാര്‍, ഒരു എര്‍ട്ടിഗ കാര്‍, അങ്ങനെ മൂന്ന് വാഹനങ്ങള്‍ 2021 ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലായി പല ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് മഹേഷ് എടുത്തു കൊണ്ട് പോകുകയും എന്നാല്‍ അവ തിരിച്ചു കൊണ്ട് കൊടുക്കാതിരുന്നപ്പോള്‍ പല തവണ അന്വേഷിച്ചപ്പോളും വാഹനം ഉടന്‍ തന്നെ തിരിച്ചു നല്‍കാം എന്ന മറുപടി ആണ് ലഭിച്ചിരുന്നത്.
എന്നാല്‍ 2022 ജനുവരി ആയിട്ടും വാഹനം കിട്ടാതെ വന്നപ്പോള്‍ ഉടമകള്‍ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തുടര്‍ന്ന് സ്റ്റേഷനിലെത്തി ജനുവരി 31ന് വാഹനങ്ങള്‍ തിരിച്ചു കൊടുക്കാം എന്നുള്ള ഒരു കരാര്‍ ഉടമ്പടി വെച്ച് പോകുകയും ചെയ്തു. ജനുവരി 31നും വാഹനങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഉടമകള്‍ വീണ്ടും പോലീസ് സ്റ്റേഷനില്‍ സമീപിച്ചു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് വാഹനങ്ങള്‍ തമിഴ്‌നാട് കമ്പംമെട്ട് എന്ന സ്ഥലത്ത് വില്പന നടത്തിയതായി അറിയുന്നത്.

തുടര്‍ന്ന് മഹേഷിനെ പോലീസ് കമ്പംമെട്ട് നിന്ന് അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങളില്‍ ഒരെണ്ണം അവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു. മറ്റ് രണ്ട് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിത മാക്കിയിട്ടുമുണ്ട്. മാന്നാര്‍ പോലിസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അംഗതന്‍, ശ്രീകുമാര്‍, അഡിഷണല്‍ എസ്ഐ ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജോലി വാഗ്‌ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിൽ വഞ്ചിതരാകരുത്, മുന്നറിയിപ്പ്
ജോലി വാഗ്‌ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴിൽ തട്ടിപ്പുകളിലും ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്ന് ദക്ഷിണ റെയിൽവേയുടെ മുന്നറിയിപ്പ്
ഇന്ത്യൻ റെയിൽവേയിലെ റിക്രൂട്ട്‌മെന്‍റ് പ്രക്രിയ RRB / RRC വഴി മാത്രമാണ് നടത്തുന്നതെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്. റെയിൽവേയിലെ വിവിധ വിഭാഗങ്ങളായ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് നിലവിൽ 21 റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡുകളും (RRB) 16 റെയിൽവേ റിക്രൂട്ട്‌മെന്‍റ് സെല്ലുകളും (RRC) മാത്രമാണ് നടത്തുന്നത്, ഇതിന് മറ്റൊരു ഏജൻസിയില്ല. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്‍റ് നോട്ടിഫിക്കേഷനുകൾ (C.E.N) പുറപ്പെടുവിച്ചതിന് ശേഷം ഇന്ത്യൻ റെയിൽവേയിലെ ഒഴിവുകൾ നികത്തുന്നതിനായി വ്യാപക പ്രചാരണം നൽകുകയും ചെയ്യും. രാജ്യത്തുടനീളമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കും. എംപ്ലോയ്‌മെന്റ് ന്യൂസ്, റോസ്‌ഗാർ സമാചാർ എന്നിവ വഴിയാണ് സി.ഇ.എൻ പ്രസിദ്ധീകരിക്കുന്നത്. തൊഴിൽ വാർത്തകൾ, പത്രങ്ങളിലെ പരസ്യങ്ങൾ അല്ലെങ്കിൽ ആർ.ആർ.ബി.കളെ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ, അറിയിപ്പുകൾ എന്നിവ ആർ.ആർ.ബി.കളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്താം.
റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡിനെ (ആർ.ആർ.ബി) സംബന്ധിച്ച അറിയിപ്പുകൾക്കും വിവരങ്ങൾക്കുമായി ഉദ്യോഗാർത്ഥികൾ ആർ.ആർ.ബി.കളുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കുക. റെയിൽവേ റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച വിവരങ്ങൾക്ക് 044 28213185 ൽ വിളിക്കാം.












Click it and Unblock the Notifications