ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ത്രിശങ്കുവിലായ മാവേലിക്കര നഗരസഭയില്‍ സ്വതന്ത്രന്റെ പിന്തുണ നേടി ഭരണം പിടിക്കാന്‍ മുന്നണികള്‍

Google Oneindia Malayalam News

ആലപ്പുഴ: മൂന്ന്‌ മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതെ ത്രശങ്കുവിലായ മാവേലിക്കര നഗരസഭയില്‍ സ്വതന്ത്ര കൗണ്‍സിലറെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാന്‍ യുഡിഎഫും, എന്‍ഡിഎയും ശ്രമം ആരംഭിച്ചു. 5 വര്‍ഷവും അധ്യക്ഷ സ്ഥാനമെന്ന വാഗ്‌ദാനം വര സിപിഎം വിട്ട്‌ മത്സരിച്ചു ജയിച്ച കെവി ശ്രീകുമാറിന്‌ മുന്നിലുണ്ട്‌. പാര്‍ട്ടിക്കെതിരെ മത്സരിച്ചയാളെ ചെയര്‍മാനാക്കില്ലെന്ന നിലപാടാണ്‌ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടേതെങ്കിലും ഇതിനകം പാര്‍ട്ടി പ്രാദേശിക നേതൃത്വം ശ്രീകുമാറുമായി സംസാരിച്ചെന്നാണ്‌ വിവരം.

നഗരസഭാധ്യക്ഷ സ്ഥാനം നല്‍കുന്ന മുന്നണിക്കെ താന്‍ പിന്തുണ നല്‍കുകയുള്ളുവെന്ന്‌ ശ്രീകുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 5 വര്‍ഷവും ശ്രീകുമാറിന്‌ തന്നെ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന്‌ അനൗദ്യോഗികമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രീകുമാറിനെ അറിയിച്ചിട്ടുണ്ട്‌. എങ്കിലും മറ്റ്‌ വഴികളും ആലോചിക്കുമെന്നാണ്‌ ഇന്നെലെ ചേര്‍ന്ന യുഡിഎഫ്‌ നഗരസഭാ കക്ഷി യോഗത്തിലെ യുഡിഎഫ്‌ തീരുമാനം. ഇതിന്റെ ഭാഗമായി 2 കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്താനും യുഡിഎഫ്‌ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്‌.

nda udf

9 സീറ്റ്‌ നേടിയ മാവേലിക്കര മണ്ഡലത്തില്‍ പ്രതിപക്ഷ സ്ഥാനത്ത്‌ ഇരിക്കുന്നതിനേക്കാള്‍ സ്വതന്ത്രനെ അധ്യക്ഷനാക്കി ഭരണം പിടിക്കാനാണ്‌ യുഡിഎഫിന്റെ ആലോചന. കഴിഞ്ഞ തവണ 6 സീറ്റ്‌ നേടിയ യുഡിഎഫ്‌ നഗരസഭയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.എല്‍ഡിഎഫ്‌ ഒന്നാമതും, എന്‍ഡിഎ രണ്ടാമതും. അവിടെനിന്നാണ്‌ ഇക്കുറി മറ്റ്‌ മുന്നണികള്‍ക്കൊപ്പം എത്താനായത്‌ എന്നത്‌ യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേ സമയം ബിജെപി നേതാക്കള്‍ ശ്രീകുമാറുമായി ചര്‍ച്ച നടത്തിയെന്ന്‌ ജില്ലാ നേതാക്കള്‍ പറഞ്ഞു. തങ്ങലുടെ വ്യവസ്ഥ അംഗീകരിച്ചാല്‍ ശ്രീകുമാറിനെ അധ്യക്ഷനാക്കുന്നത്‌ ഉള്‍പ്പെടെ പരിഗണിക്കുമെന്ന്‌ നേതാക്കള്‍ പറഞ്ഞു.
പ്രദേശിക നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായാല്‍ ജില്ലാ നേതൃത്വം ഇടപെടനാണ്‌ ബിജെപിയുടെ തീരുമാനം. ശ്രീകുമാറിനെ അധ്യക്ഷനാക്കുന്ന വ്യവസ്ഥയില്‍ സഖ്യത്തിനില്ലെന്നാണ്‌ സിപിഎം ജില്ലാ നേതാക്കള്‍ വ്യക്തമാക്കുന്നത്‌. പാര്‍ട്ടിക്കെതിരെ മത്സരിച്ചയാളെ അത്തരത്തില്‍ കൂട്ടുന്ന നിലപാട്‌ സിപിഎമ്മിനില്ല. അതല്ലാതെ ശ്രീകുമാര്‍ സഹകരിക്കുമെങ്കില്‍ അങ്ങീകരിക്കാം, അല്ലാതെ ശ്രീകുമാര്‍ ആരൊടൊപ്പം ചേര്‍ന്നാലും പ്രശ്‌നമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മാവേലിക്കര നഗരസഭയില്‍ കാലുവാരിയ വിമതനെ അധ്യക്ഷനാക്കില്ലെന്ന്‌ സപിഎം സംസ്ഥാ സെക്രട്ടേറിയേറ്റ്‌ അംഗവും പൊതുമരാമത്ത്‌ മന്ത്രിയുമായ ജി സുധാകരന്‍ വ്യക്തമാക്കി. വേണമെങ്കില്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കട്ടെ. ബാക്കി കാര്യം പിന്നീട്‌ ആലോചിക്കാം. പ്രതിപക്ഷത്ത്‌ ഇരിക്കാന്‍ എല്‍ഡിഎഫ്‌ തയാറാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
കേരളത്തിൽ ബിജെപി നേതാക്കൾ തമ്മിൽത്തല്ല്..സുരുവണ്ണൻ തീർന്നു | Oneindia Malayalam

ശക്തമായ ത്രകോണ മത്സരം നടന്ന മാവേലിക്കര നഗരസഭയില്‍ മൂന്ന്‌ മുന്നണികള്‍ക്കും തുല്യ സീറ്റാണ്‌ ലഭിച്ചത്‌. എന്‍ഡിഎ, യുഡിഎഫ്‌ മുന്നണികള്‍ 9 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ്‌ 8 സീറ്റിലാണ്‌ വിജയിച്ചത്‌. എല്‍ഡിഎഫ്‌്‌ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചതോടെ എല്‍ഡിഎഫിന്റെ അക്കൗണ്ടിലും ഒന്‍പത്‌ സീറ്റായി. കഴിഞ്ഞ തവണ സിപിഎം അധികാരത്തിലിരുന്ന നഗരസഭയാണ്‌ മവേലിക്കര.

English summary
Mavelikara municipality each party try to get power with the help of rebel councilor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X