Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിനെ കണ്ണീരിലാഴ്ത്തി കുഞ്ഞ് നക്ഷത്ര; ശ്രീ മഹേഷിന്റേത് ഒറ്റപ്പെട്ട ജീവിതം, രണ്ടാം വിവാഹം മുടങ്ങി

ആലപ്പുഴ: ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകള്‍ നക്ഷത്ര അമ്മ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചതാണ് പിതാവ് ശ്രീ മഹേഷിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. നക്ഷത്രയെ ശ്രീ മഹേഷ് നേരത്തെ ഉപദ്രവിച്ചിരുന്നതായി ആര്‍ക്കും പരാതിയില്ലായിരുന്നു. മകളെ ഉപദ്രവിക്കുന്നതൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന നക്ഷത്രയുമായി ശ്രീ മഹേഷ് വൈകുന്നേരങ്ങളില്‍ പുറത്തുപോകുന്നതെല്ലാം പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ വിദ്യയുടെ മരണ ശേഷം ശ്രീ മഹേഷും നക്ഷത്രയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് നക്ഷത്രയുടെ അമ്മ ജീവനൊടുക്കിയത്. കുടുംബ വഴക്കിനിടെ വാതിലടച്ച വിദ്യ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ദുരൂഹതകളില്ലെന്നാണ് പറയുന്നത്.

mahesh

ബുധനാഴ്ച രാത്രിയോടെയാണ് പിതാവ് ശ്രീ മഹേഷ് നക്ഷത്രയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്. മഴു ഉപയോഗിച്ച് ആറ് വയസുകാരിയുടെ കഴുത്തിനാണ് വെട്ടിയത്. വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ ഓടിയെത്തി. എന്നാല്‍ നക്ഷത്രയുടെ ചേതനയറ്റ ശരീരമാണ് സോഫയില്‍ കണ്ടത്. ഇതുകണ്ട് നിലവിളിച്ച അമ്മയെയും ശ്രീ മഹേഷ് ആക്രമിച്ചു. കൈക്ക് വെട്ടേറ്റ സുനന്ദ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ ആക്രമിക്കാനും ശ്രമമുണ്ടായി. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ശ്രീ മഹേഷിനെ കീഴ്‌പ്പെടുത്തിയത്. നേരത്തെ വിദേശത്തായിരുന്ന ശ്രീ മഹേഷ് അച്ഛന്റെ മരണത്തോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മുന്‍ സൈനികനായ അച്ഛന്റെയും റിട്ട. നഴ്‌സിംഗ് സൂപ്രണ്ടായ അമ്മയുടെയും പെന്‍ഷന്‍ തുകയാണ് മഹേഷിന്റെ വരുമാന മാര്‍ഗം.

സാമ്പത്തികമായി യാതൊരുവിധ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടില്ല. അമ്മയുടെ എ ടി എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇയാളാണ്. അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥയുമായി മഹേഷിന് കല്യാണം ആലോചിച്ചിരുന്നു. ഇതിന് ശേഷം പതിവായി പൊലീസുകാരിയുടെ വീട്ടിലെത്തി ശല്യമുണ്ടാക്കുമായിരുന്നു. ഇതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം, നക്ഷത്രയുടെ മരണം നാടിനെ ആകെ ദുഖത്തിലാഴ്ത്തി. വാര്‍ത്ത കേട്ടവരെല്ലാം കനത്ത മഴയെ വകവയ്ക്കാതെ നക്ഷത്രയെ ഒരു നോക്കുകാണാന്‍ വീട്ടിലേക്ക് ഓടിയെത്തി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+