ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടിലെ നെ​ൽ​ കൃ​ഷി മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യാ​യി ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ

  • By Desk
Google Oneindia Malayalam News

കുട്ടനാട്: പ്ര​ള​യാനന്തരം കൃഷിയും ജീവിതവും തിരിച്ചു പിടിക്കുന്ന കുട്ടനാട്ടിൽ കർഷകർക്ക് തലവേദനയാവുകയാണ് ദേശാടന പക്ഷികൾ. ഏ​റെ വി​യ​ർ​പ്പൊ​ഴു​ക്കി വി​ള​യി​ച്ച നെ​ല്ല് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എത്തി വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നെൽകൃഷിയിടങ്ങൾ ദേ​ശാ​ട​ന പ​ക്ഷി​ക​ൾ വ്യാപകമായി ന​ശി​പ്പി​ക്കുന്നത്. എ​ര​ണ്ട, താ​മ​ര​ക്കോ​ഴി എ​ന്നീ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളാ​ണ് കാ​യ​ൽ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്കു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ല​യി​ട​ത്താ​യി അ​മ്പതി​ലേ​റെ ഏ​ക്ക​റി​ലെ കൃ​ഷി ഇ​പ്പോ​ൾ ത​ന്നെ ഇ​വ ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

കു​മ​ര​കം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മെ​ത്രാ​ൻ കാ​യ​ൽ, കെഎ​ൽ ബ്ലോ​ക്ക് മാ​രാ​ൻ കാ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പി​നു പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ ഇ​വ ന​ശി​പ്പി​ച്ച​ത്. ഇ​തി​നു പു​റ​മെ കു​ന്നു​മ്മ വി​ല്ലേ​ജി​ലെ നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന എ​ച്ച് ബ്ലോ​ക്ക് കാ​യ​ൽ, കൈ​ന​ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന റാ​ണി, ചി​ത്തി​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു.

rice-152976991

സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. വി​ത​ക​ഴി​ഞ്ഞ് നൂ​റു ദി​വ​സം പി​ന്നി​ട്ട കാ​യ​ലു​ക​ളി​ലെ​ല്ലാം 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പാ​രം​ഭി​ക്കേ​ണ്ട​താ​ണ്. എ​ര​ണ്ട​യി​ന​ത്തി​ൽ​പ്പെ​ട്ട പ​ക്ഷി​ക​ളാ​ണ് പ്ര​ധാ​മാ​യും നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് നാ​ശം വി​ത​യ്ക്കു​ന്ന​ത്. കൂ​ട്ട​മാ​യെ​ത്തു​ന്ന എ​ര​ണ്ട​ക​ൾ ക​തി​ർ തി​ന്നു​ക​യും ചെ​ടി​ക​ൾ ഒ​ടി​ച്ചു​ന​ശി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി വി​ത​ക​ഴി​ഞ്ഞ, വെ​ള്ള​മു​ള്ള പാ​ട​ത്താ​ണ് എ​ര​ണ്ട​യു​ടെ ആ​ക്ര​മ​ണം അ​നു​ഭ​വ​പ്പെ​ടു​ക. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് വി​ള​വെ​ടു​പ്പ​ടു​ക്കു​ന്പോ​ഴും ഇ​വ​യു​ടെ ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന​ത്.

ഇ​പ്പോ​ൾ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​യ​ലു​ക​ളി​ൽ കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ലും ന​വം​ബ​ർ പ​കു​തി​യോ​ടെ എ​ര​ണ്ട​യു​ടെ ആ​ക്ര​മ​ണം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. വി​ത​ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ഇ​വ വി​ത്തു ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാം​ത​വ​ണ വി​ത​യ്ക്കു​ക​യാ​യി​രു​ന്നു. വി​ള​വെ​ടു​പ്പി​നു മു​ൻ​പാ​യി മ​ഴ​യു​ണ്ടാ​യാ​ൽ ഇ​വ​യു​ടെ ആ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നു ക​ർ​ഷ​ക​ർ ഭ​യ​ക്കു​ന്നു.

കാ​യ​ൽ നി​ല​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ മു​ഴു​വ​നും കാ​വാ​ലം, കൈ​ന​ടി, പു​ളി​ങ്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ വേ​ഗ​ത്തി​ൽ വ​രി​ക​യും പോ​കു​വാ​നും പ്ര​യാ​സ​മു​ള്ള​തി​നാ​ൽ ഇ​വ​ർ കാ​യ​ലി​ൽ ത​ന്നെ ക​ഴി​യേ​ണ്ടി വ​രു​ന്നു. കൂ​ടു​ത​ൽ കൃ​ഷി​യു​ള്ള​വ​ർ നാ​ലും അ​ഞ്ചും തൊ​ഴി​ലാ​ളി​ക​ളെ വീ​തം രാ​ത്രി​യും പ​ക​ലും മാ​റി മാ​റി നി​ർ​ത്തു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​വി​ലെ നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​വ​യെ തു​ര​ത്താ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കു​ന്നി​ല്ല. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ക​ർ​ഷ​ക​രു​ടെ പ​രാ​തി​യ തു​ട​ർ​ന്ന് കാ​യ​ലു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.

ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ത്ത​വ​ണ​യും ക​ർ​ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ, കു​മ​ര​കം കൃ​ഷി അ​സി​സ്റ്റ​ന്‍റ്, കു​മ​ര​കം ഫോ​റ​സ്റ്റ ഓ​ഫീ​സ​ർ, റേ​ഞ്ച് ഓ​ഫീ​സ​ർ എ​രു​മേ​ലി എ​ന്നി​വ​ർ​ക്കാ​ണ് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

English summary
migratory birds make threat to farming in kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X