• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊറോണയുടെ മറവിൽ തോട്ടപ്പള്ളിയിൽ കരിമണല്‍ ഖനനത്തിന് നീക്കം; വിമര്‍ശനവുമായി കെസി വേണുഗോപാല്‍

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണല്‍ ഖനനം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. ലോക്ക് ഡൗണിന്റെ മറവിൽ കരിമണൽ ഖനനം പുനരാരംഭിച്ച സർക്കാർ നടപടിക്കു പിന്നിൽ സർക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്ന് കരുതാതിരിക്കാൻ നിർവാഹമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. കെസി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചരിത്രം കുറിച്ച ഒട്ടേറെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച മണ്ണാണ് ആലപ്പുഴയുടേത്. കേരളത്തിൽ ഏറ്റവുമധികം തീരപ്രദേശമുള്ള ആലപ്പുഴ ജില്ല, സമീപ ചരിത്രത്തിൽ കണ്ട ഏറ്റവും രൂക്ഷമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മുൻപ് ഉപേക്ഷിച്ച കരിമണൽ ഖനനം ഇപ്പോൾ കൊറോണയുടെ മറവിൽ തോട്ടപ്പള്ളിയിൽ എൽ ഡി എഫ് സർക്കാർ പുനരാരംഭിച്ചിരിക്കുന്നു.

ലോക്ക് ഡൗണിന്റെ മറവിൽ കരിമണൽ ഖനനം പുനരാരംഭിച്ച സർക്കാർ നടപടിക്കു പിന്നിൽ സർക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്ന് കരുതാതിരിക്കാൻ നിർവാഹമില്ല. ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഖനന പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞ് തീരസംരക്ഷണമൊരുക്കിയിരുന്ന കാറ്റാടി മരങ്ങൾ കൂട്ടത്തോടെ മുറിച്ചു മാറ്റി യുദ്ധകാലാടിസ്ഥാനത്തിൽ ഖനനത്തിന് കളമൊരുക്കിയതിനു പിന്നിൽ സർക്കാരിന്റെ ഈ നിക്ഷിപ്ത താൽപര്യം പ്രകടമാണ്.

പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ പോലും കണക്കിലെടുക്കാതെയാണ് കടലാക്രമണം രൂക്ഷമായ തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ഖനനത്തിന് നീക്കം നടക്കുന്നത്. പ്രദേശത്തെ തീരജനതയുടെ ജീവനേക്കാൾ പ്രധാനമാണ് കരിമണൽ ഖനനം എന്നതാണ് സർക്കാർ നിലപാടെന്ന് ഇതോടെ വ്യക്തമായി. കഴിഞ്ഞ പ്രളയത്തിലും കടലാക്രമണങ്ങളിലും പെട്ട് കഴിഞ്ഞ രണ്ടു വർഷത്തിനിടെ നൂറു കണക്കിന് വീടുകൾ നഷ്ടപ്പെട്ട പ്രദേശമാണിത്. ഖനന നീക്കത്തിനെതിരേ പ്രതിഷേധിച്ച ജനപ്രതിനിധികളടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. പ്രളയാനന്തരം കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ രണ്ട് പദ്ധതികൾക്ക് രൂപം നൽകിയിരുന്നുവെങ്കിലും അതൊന്നും യാഥാർഥ്യമാക്കാൻ ശ്രമിക്കാതിരുന്നവർ ഇപ്പോൾ കരിമണൽ കടത്തിന് അവസരമൊരുങ്ങിയപ്പോഴാണ് വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങിയിരിക്കുന്നത്. ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുന്നതിന്റെ മറവിലാണ് ഇവിടെ ഖനനം പുനരാരംഭിച്ചിരിക്കുന്നത് . എന്ത് സാഹചര്യത്തിലായാലും തോട്ടപ്പള്ളിയെ ഖനന മേഖലയാക്കി മാറ്റാൻ ആരേയും അനുവദിക്കില്ല എന്നത് അടിവരയിട്ടു പറയുന്നു.

വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.

എന്നാൽ അതിന്റെ ഭാഗമായി ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് തോട്ടപ്പള്ളി പ്രദേശത്തെ തീരസംരക്ഷണത്തിനു മാത്രമേ ഉപയോഗിക്കാനാവൂ എന്ന നിലപാടിൽ ഒരു വിട്ടു വീഴ്ചയുമില്ല. ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുന്നതിന്റെ മറവിൽ കരിമണൽ ഖനനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതികാഘാതങ്ങൾക്ക് കാരണമാകും. അമൂല്യമായ പ്രകൃതി വിഭവമായ കരിമണൽ കൊള്ളയടിക്കാൻ ജനങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു പദ്ധതിയേയും അംഗീകരിക്കില്ല.

മക്കയില്‍ ശബളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായി ഇന്ത്യക്കാര്‍ ; കോണ്‍സുലേറ്റ് സഹായിക്കുന്നില്ലെന്ന്

English summary
minerals mining; congress leader kc Venugopal against ldf govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more