കുടിവെള്ള പൈപ്പ് ഇടുന്നതിന്റെ മറവിൽ കോടികളുടെ അഴിമതിയെന്ന് പൊതുമരാമത്ത് മന്ത്രി; റോഡ് വെട്ടിപ്പൊളിച്ചത് 36 തവണ... നഷ്ടം 7 കോടി!!
ആലപ്പുഴ: കിഫ് ബിയിൽ ഉൾപ്പെടുത്തി 69 കോടി രൂപ മുടക്കി നിർമ്മിക്കുന്ന അമ്പലപ്പുഴ തിരുവല്ല റോഡാണ് കുടിവെള്ളത്തിന്റെ പേരിൽ 36 തവണ വെട്ടിപ്പൊളിച്ചത്. റോഡ് പൊളിച്ചതുമായി ബന്ധപ്പെട്ട് 7 കോടി രൂപയാണ് കരാറുകാരന് അധികമായ് ചിലവഴികേണ്ടി വന്നത്. കുടിവെള്ള പൈപ്പ് ഇടുന്നതിന്റെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് മുൻ മന്ത്രി പിജെ ജോസഫിന് രണ്ട് തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കരാറുകാരനിൽ നിന്നും 22 പേർ 2 കോടിയിലതികം രൂപ കൈക്കൂലി വാങ്ങിയതായും അവരുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് തന്റെ കൈവശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡിന്റെ നിർമ്മാണമാണ് നടന്നത് എന്നാൽ ഇന്ന് എല്ലാം വെട്ടി പൊളിച്ചതായും മന്ത്രി പറഞ്ഞു.

കുടിവെള്ളത്തിന്റെ പേരു പറഞ്ഞു കോടികളുടെ തട്ടിപ്പുകളാണ് നടക്കുന്നത്. നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ വാങ്ങുന്നത് ഇതു സംമ്പത്തിച്ച് അന്വേഷണം നടത്താൻ വിജിലൻസിനു കത്തു നൽകുമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.












Click it and Unblock the Notifications