ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിവെള്ള പൈപ്പ് ഇടുന്നതിന്റെ മറവിൽ കോടികളുടെ അഴിമതിയെന്ന് പൊതുമരാമത്ത് മന്ത്രി; റോഡ് വെട്ടിപ്പൊളിച്ചത് 36 തവണ... നഷ്ടം 7 കോടി!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കിഫ് ബിയിൽ ഉൾപ്പെടുത്തി 69 കോടി രൂപ മുടക്കി നിർമ്മിക്കുന്ന അമ്പലപ്പുഴ തിരുവല്ല റോഡാണ് കുടിവെള്ളത്തിന്റെ പേരിൽ 36 തവണ വെട്ടിപ്പൊളിച്ചത്. റോഡ് പൊളിച്ചതുമായി ബന്ധപ്പെട്ട് 7 കോടി രൂപയാണ് കരാറുകാരന് അധികമായ് ചിലവഴികേണ്ടി വന്നത്. കുടിവെള്ള പൈപ്പ് ഇടുന്നതിന്റെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.

<strong>എകെ 203 തോക്കുകള്‍ ഇനി നിര്‍മിക്കുക അമേത്തിയില്‍, രാഹുലിന്റെ മണ്ഡലത്തില്‍ പൊളിച്ചടുക്കി!!</strong>എകെ 203 തോക്കുകള്‍ ഇനി നിര്‍മിക്കുക അമേത്തിയില്‍, രാഹുലിന്റെ മണ്ഡലത്തില്‍ പൊളിച്ചടുക്കി!!

ഇത് സംബന്ധിച്ച് മുൻ മന്ത്രി പിജെ ജോസഫിന് രണ്ട് തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കരാറുകാരനിൽ നിന്നും 22 പേർ 2 കോടിയിലതികം രൂപ കൈക്കൂലി വാങ്ങിയതായും അവരുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് തന്റെ കൈവശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡിന്റെ നിർമ്മാണമാണ് നടന്നത് എന്നാൽ ഇന്ന് എല്ലാം വെട്ടി പൊളിച്ചതായും മന്ത്രി പറഞ്ഞു.

G Sudhakaran

കുടിവെള്ളത്തിന്റെ പേരു പറഞ്ഞു കോടികളുടെ തട്ടിപ്പുകളാണ് നടക്കുന്നത്. നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ വാങ്ങുന്നത് ഇതു സംമ്പത്തിച്ച് അന്വേഷണം നടത്താൻ വിജിലൻസിനു കത്തു നൽകുമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

English summary
Minister G Sudhakaran's comment about Drinking water pipe line works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X