അമ്പലപ്പുഴയില്‍ സ്‌കൂളുകളുടെ വികസനത്തിന് 45 കോടി രൂപ ചെലവഴിച്ചെന്ന് മന്ത്രി ജി സുധാകരന്‍
അമ്പലപ്പുഴ: പരിതാപകരമായ അവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കിഫ്ബിയില്‍നിന്ന് അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

അമ്പലപ്പുഴ നിയമസഭ മണ്ഡലത്തില്‍ വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി മാത്രം 80 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. എം.എല്‍.എ., ആസ്തി വികസന ഫണ്ടില്‍നിന്ന് 45 കോടി രൂപ സ്‌കൂളുകളുടെ വികസനത്തിനായി നല്‍കിയതായും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍, എം. കെ. പ്രസന്നന്‍, ദീപ റോസ്, നെസര്‍ അമ്പലപ്പുഴ, ജയന്തി, ഡോ. കെ. എസ്. വികാസ്, എസ്. കവിരാജ്, ആര്‍. ഉണ്ണിക്കൃഷ്ണന്‍, എച്ച്. എം. മിനി, വാഹിദ് എന്നിവര്‍ പങ്കെടുത്തു.
സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications