ഓണാട്ടുകരയുടെ പാരമ്പര്യവും പ്രൗഡിയും ഉയര്‍ത്തി പൈതൃക മ്യൂസിയം; മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ഓണാട്ടുകരയുടെ പാരമ്പര്യവും പ്രൗഡി യാര്‍ന്ന കാര്‍ഷിക സംസ്കാരത്തിന്റെയും , പൈതൃകത്തിന്റേയും നേര്‍സാക്ഷ്യം ഒരുക്കുന്ന പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം (01.11.2020) ഞായറാഴ്ച പൊതുമരാമത്തു -രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജനകീയാസൂത്രണ രജത ജൂബിലി സ്മാരക മന്ദിരമായാണ് പൈതൃക മ്യൂസിയം ഒരുങ്ങുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ആര്. രാജേഷ് എം. എല്‍. എ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന ബുദ്ധ ശില്പ അനാഛാധനം സജി ചെറിയാന് എം. എല്‍. എ നിര്‍വ്വഹിക്കും.ചടങ്ങിനോട് അനുബന്ധിച്ചു നടക്കുന്ന പ്രതിഭകളെ ആദരിക്കല്‍ യൂ. പ്രതിഭ എം. എല്‍. എ നിര്‍വ്വഹിക്കും. ജനകീയാസൂത്രണ രജതാ ജൂബിലി സ്മാരകത്തിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നടത്തും.എല്‍. എസ്. ജീ. ഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്‍. പദ്മകുമാര്‍ മ്യൂസിയം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, സെക്രട്ടറി എസ്. ജ്യോതിലക്ഷ്മി, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ കോവിഡ് പ്രോട്ടൊക്കോള് പാലിച്ചുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കും.
ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്ക് ബിജെപിയിലേക്ക് പോകാനാവില്ല- മകനെ കുറിച്ച് ലോറൻസ്
മലപ്പുറം എസ്പി ഉൾപ്പടെ ഏഴ് പോലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ
യുഡിഎഫിലേക്ക് പിസി ജോർജിന് വഴിയടഞ്ഞു, എടുക്കുന്നില്ലെന്ന് ഹസ്സൻ, എന്ത് അധികാരമെന്ന് പിസി ജോർജ്