Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ പോസ്റ്റ് കത്തിക്കയറി; ആലപ്പുഴയിലെ ഈ റോഡാണ് സോഷ്യല്‍ മീഡിയ താരം

alappuzha

ആലപ്പുഴ: പാടത്തിന്റെ പച്ചപ്പും മനോഹര കാഴ്ചയും നിറഞ്ഞ ഒരു റോഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടനാട് മണ്ഡലത്തില്‍ കോട്ടയം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന നീലംപേരൂര്‍ പഞ്ചായത്തിന്റെ ഉള്‍പ്രദേശമായ പള്ളിക്കേരിച്ചിറമുതല്‍ ആക്കനാടി ജെട്ടിവരെയുള്ള റോഡാണ് ഏറെപ്പേരെ ആകര്‍ഷിക്കുന്നത്.

റോഡിന്റെ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയായതോടെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സോഷ്യല്‍ മീഡിയ പേജില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതോടെയാണ് റോഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പാടശേഖരത്തിനു നടുവിലൂടെ വിജയകരമായ റോഡ് നിര്‍മ്മാണം എന്നു തുടങ്ങുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

റോഡില്‍ കൃഷി ആവശ്യങ്ങള്‍ക്കായി 3 പൈപ്പ് കള്‍വേര്‍ട്ടും നിര്‍മിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി തെര്‍മോപ്ലാസ്റ്റിക് മാര്‍ക്കിങ്ങുകള്‍ , റിഫ്‌ലക്റ്റീവ് സ്റ്റഡ്ഡുകള്‍ , സൈന്‍ ബോര്‍ഡുകള്‍ , ക്രാഷ് ബാരിയര്‍, ഡിലീനേറ്റര്‍ പോസ്റ്റുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പോസ്റ്റിലൂടെ അറിയിച്ചു. പാടശേഖരത്തിന് നടുവിലൂടെ നിലവിലുണ്ടായിരുന്ന ബണ്ട് മണ്ണിട്ട് ഉയര്‍ത്തി വീതി കൂട്ടിയാണ് നിര്‍മാണം. ഒന്നരക്കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ ഒരു കിലോമീറ്ററാണ് പൂര്‍ത്തിയായത്.

അമ്പതോളം കുടുംബത്തിന്റെ യാത്രാമാര്‍ഗമാണിത്. ദ്വീപിന് സമാനമായ അവസ്ഥയില്‍നിന്നാണ് അവര്‍ക്ക് വഴി തെളിഞ്ഞത്. 24,000 കായല്‍, മാരാംകായല്‍, പഴയ 14,000 കായല്‍ തുടങ്ങിയ പാടങ്ങളിലേക്ക് നെല്‍കൃഷിക്കുള്ള സാധനങ്ങള്‍ എത്തിക്കാനും നെല്ല് കയറ്റിക്കൊണ്ടുപോകാനും റോഡ് ഉപകരിക്കും. മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ

പാടശേഖരത്തിനു നടുവിലൂടെ വിജയകരമായ റോഡ് നിര്‍മ്മാണം..
ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലത്തില്‍ കോട്ടയം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന നീലംപേരൂര്‍ പഞ്ചായത്തിന്റെ ഉള്‍പ്രദേശമായ പള്ളിക്കേരിചിറ മുതല്‍ ആക്കനാടി ജെട്ടി വരെയുള്ള റോഡിന്റെ ആദ്യ റീച്ചിന്റെ പ്രവൃത്തി പൂര്‍ത്തിയായി.
പാടശേഖരത്തിനു നടുവിലൂടെ നിലവിലുണ്ടായിരുന്ന ബണ്ട് മണ്ണിട്ട് ഉയര്‍ത്തി വീതി കൂട്ടിയാണ് ഫോര്‍മേഷന്‍ പൂര്‍ത്തീകരിച്ചത്. റോഡില്‍ കൃഷി ആവശ്യങ്ങള്‍ക്കായി 3 പൈപ്പ് കള്‍വേര്‍ട്ടും നിര്‍മിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി തെര്‍മോപ്ലാസ്റ്റിക് മാര്‍ക്കിങ്ങുകള്‍ , റിഫ്‌ലക്റ്റീവ് സ്റ്റഡ്ഡുകള്‍ , സൈന്‍ ബോര്‍ഡുകള്‍ , ക്രാഷ് ബാരിയര്‍, ഡിലീനേറ്റര്‍ പോസ്റ്റുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+