പിഡബ്ല്യൂഡി ഫോര്‍ യു ആപ്പിലൂടെ ലഭിച്ചത് പതിനയ്യായിരത്തിലധികം പരാതികള്‍; നടപടിയെടുത്തെന്ന് മന്ത്രി റിയാസ്
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ കാഴ്ചക്കാരാക്കി മാറ്റാതെ കാവല്‍ക്കാരാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാവേലിക്കരയിലെ കണ്ടിയൂര്‍ ബൈപാസിന്റെ ഉദ്ഘാടനവും ബി.എച്ച്- പി.എം. ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ.എസ്.ഇ.ബി പവര്‍ഹൗസ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
റോഡിലെ കുഴികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരാതികള്‍ അറിയിക്കാനായി ആരംഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ പി.ഡബ്ല്യൂ.ഡി. ഫോര്‍ യു ആപ്പിലൂടെ പതിനയ്യായിരത്തിലധികം പരാതികളാണ് ലഭിച്ചത്. ഇതില്‍ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും നടപടിയെടുത്തു.

മാവേലിക്കര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ പുതിയ ബൈപാസ് ഉപകരിക്കും. റെയില്‍വേ മേല്‍ പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍, ബൈപാസുകള്‍ എന്നിവയാണ് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഫലപ്രദമാകുക. ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമെന്ന പദ്ധതിയുടെ ഭാഗമായി പ്രധാന പാതകളില്‍ 72 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കും- മന്ത്രി പറഞ്ഞു.
മാവേലിക്കര കണ്ടിയൂര്‍ ബൈപാസ് 3.75 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ബി.എം ബി.സി നിലവാരത്തില്‍ ബി.എച്ച്.- പി.എം. ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ.എസ്.ഇ.ബി പവര്‍ഹൗസ് റോഡ് നിര്‍മിക്കുന്നതിന് 1.49 കോടി രൂപയാണ് ചിലവിടുന്നത്.
ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.എല്‍.എ ആര്‍. രാജേഷ് മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്തു വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, വൈസ് ചെയര്‍മാന്‍ ലളിത രവീന്ദ്രനാഥ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അനി വര്‍ഗീസ്, ശാന്തി അജയന്‍, ഉദയമ്മ വിജയകുമാര്‍, സജീവ് പായിക്കര, എസ്. രാജേഷ്, നഗരസഭാ അംഗങ്ങളായ കെ. ഗോപന്‍, പി.കെ. രാജന്‍, സുജാത ദേവി, ഡി. തുളസിദാസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാവേലിക്കര റസ്റ്റ് ഹൗസ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു
മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
വകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 153 റസ്റ്റ് ഹൗസുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. എല്ലായിടത്തും ശുചിത്വവും മികച്ച ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ റസ്റ്റ് ഹൗസുകളില്‍ മുറി ബുക്ക് ചെയ്യാന്‍ പുതിയ സംവിധാനം സഹയാകമാകുമെന്ന് മന്ത്രി പറഞ്ഞു.
Recommended Video
എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ. ആര്‍. രാജേഷ്, മാവേലിക്കര നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 180 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാന്റീന്‍ അടുക്കള, സ്റ്റോര്‍ റൂം, ഡൈനിംഗ് ഏരിയ, ലിവിംഗ് ഏരിയ, ശുചിമുറി എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.












Click it and Unblock the Notifications