ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലക്ഷ്യം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കല്‍; വേ സൈഡ് അമിനിറ്റി സെന്ററുകള്‍ ആരംഭിക്കും: മന്ത്രി റിയാസ്

Google Oneindia Malayalam News

ആലപ്പുഴ: തുറവൂര്‍ വേ സൈഡ് അമിനിറ്റി സെന്റര്‍ മികച്ച മാതൃക പദ്ധതിയെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വകുപ്പ് തുറവൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തുറവൂര്‍ വേ സൈഡ് അമിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തുടനീളം ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്നും ഇവയുടെ കൃത്യമായ പരിപാലനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ പദ്ധതിക്കൊപ്പം ഹൈവേയുടെ ഓരോ 50 കിലോമീറ്റര്‍ ദൂരത്തിലും ഇത്തരം വേ സൈഡ് അമിനിറ്റി സെന്ററുകള്‍ തുടങ്ങാനുള്ള പദ്ധതി വിഭാവനം ചെയ്തു വരികയാണെന്നും മന്ത്രി പറഞ്ഞു.

alappuzha

സംസ്ഥാനത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാരവകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 2.49 കോടി രൂപ മുതല്‍മുടക്കില്‍ തുറവൂര്‍- തൈക്കാട്ടുശ്ശേരി പാലത്തിന്റെ തുറവൂര്‍ കരയില്‍ വേ സൈഡ് അമിനിറ്റി സെന്റര്‍ നിര്‍മ്മിച്ചത്.

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

പ്രദേശവാസികള്‍ക്കും സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ശില്‍പങ്ങളും ഇരിപ്പിടങ്ങളും വൈദ്യുത അലങ്കാരങ്ങളും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും നടപ്പാതകളും പാര്‍ക്കിംഗ് ഏരിയയും ശുചിമുറി സൗകര്യങ്ങളും അടക്കം സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനും വിശ്രമിക്കാനുമുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും വിനോദ സഞ്ചാര വകുപ്പ് ജില്ലാ കാര്യാലയത്തിന്റേയും മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെ. ഇ. എല്‍) ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. യു. അനീഷ്, ലതാ ശശിധരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

English summary
Minister Muhammed Riyas Says Wayside Amenity Centers to be started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X