ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവകേരളം പരിപാടി നാടിന്റെ പിന്തുണയോടെ പൂര്‍ത്തികരിക്കുക തന്നെ ചെയ്യും: മന്ത്രി തോമസ് ഐസക്ക്

  • By Desk
Google Oneindia Malayalam News

മണ്ണഞ്ചേരി: പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച നവകേരളം പരിപാടി നാടിന്റെ പിന്തുണയോടെ പൂര്‍ത്തികരിക്കുക തന്നെ ചെയ്യുമെന്നു മന്ത്രി തോമസ് ഐസക്ക്. കെജിഒഎ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണഞ്ചേരി പഞ്ചായത്തിലെ കുന്നേല്‍വെളി വീട്ടില്‍ മണിയമ്മയ്ക്കാണ് കെജിഒഎ ജില്ലാ കമ്മിറ്റി വീടു നിര്‍മിച്ചു നല്‍കിയത്.

<strong>മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും, ലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സിപിഎം</strong>മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും, ലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സിപിഎം

ലൈഫ് പദ്ധയില്‍ നിന്നു ലഭിച്ച 1.18 ലക്ഷം രൂപ കൂടാതെ സംഘന സ്വരൂപിച്ച 5.11 ലക്ഷം രൂപ കൂട്ടിച്ചേര്‍ത്താണ് വീടു നിര്‍മാണം പൂര്‍ത്തികരിച്ചത്. നിര്‍ധനയായ മണിയമ്മയും സൈക്കിള്‍ റിപ്പയര്‍ തൊഴിലാളിയായ മകന്‍ ഉണ്ണികൃഷ്ണന്റെയും പൊളിഞ്ഞു വീഴാറായ വീടിനു പകരമാണ് പുതിയ വീട് നിര്‍മിച്ചു നല്‍കിയത്. ചടങ്ങില്‍ കെജിഒഎ ജില്ലാ പ്രസിഡന്റ് ആര്‍.രാജീവ് അധ്യക്ഷത വഹിച്ചു.

thomasissac-

സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, കെജിഒഎ സംസ്ഥാന പ്രസിഡന്റ് കെ.എം.ദിലീപ്, ആര്യാട് ബ്ലോക്ക് പ!ഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനല്‍കുമാര്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, മാരാരിക്കുളം തെക്ക് പ!ഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം പി.എം.ജുമൈലത്തു എന്നിവര്‍ പ്രസംഗിച്ചു.

English summary
minister thomas issac about new kerala programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X