ആലപ്പുഴയിലെ മന്ത്രിമാരുടെ സാന്ത്വനസ്പർശം അദാലത്ത് നാളെ മുതൽ: നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും എത്രയും പെട്ടെന്ന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് സംഘടിപ്പിക്കുന്ന ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിലുള്ള 'സാന്ത്വന സ്പര്‍ശം' അദാലത്ത് നാളെ (01.02.2021 ) മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു.

കളക്ടറേറ്റ് മുതല്‍ ബീച്ചു വരെയുള്ള റോഡ് തിങ്കളാഴ്ച വണ്‍ വേ ആയിരിക്കും. പടിഞ്ഞാറേക്ക് മാത്രമാണ് ഗതാഗതം അനുവദിക്കുക. സ്വകാര്യ വാഹനങ്ങള്‍ക്ക് അദാലത്ത് വേദിയായ ലജ്‌നത്തുള്‍ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശനം ഇല്ല . പരാതിക്കാരെ സ്‌കൂളിന്റെ വാതുക്കല്‍ ഇറക്കിയ ശേഷം പാര്‍ക്കിങ്ങിലേക്ക് പോകണം. സര്‍ക്കാര്‍ വാഹനങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യാം.
.രണ്ടു താലൂക്കുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ജില്ലയില്‍ മൂന്നു സ്ഥലങ്ങളിലായി അദാലത്ത് നടക്കുന്നത്. ഇന്ന് തി കളാഴ്ച അമ്പലപ്പുഴ,ചേര്‍ത്തല താലൂക്കുകളിലെ അദാലത്ത് ആലപ്പുഴ ലജ്‌നത്തുല്‍ സ്‌കൂളില്‍ നടക്കും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ആദാലത്ത് നടക്കുക. സ്ഥല പരിമിതി മൂലം അപേക്ഷകര്‍ എത്തുന്ന വാഹനങ്ങള്‍ക്ക് സ്‌കൂളിന്റെ പരിസരത്ത് പ്രവേശനമില്ല, ആളുകളെ ഇറക്കിയതിനു ശേഷം വാഹനങ്ങള്‍ ബീച്ച്, കളക്ട്രേറ്റ്, ഇ. എം. എസ് സ്റ്റേഡിയം, റെക്രീയേഷന്‍ ഗ്രൗണ്ട് , എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഡ്രൈവര്‍മാര്‍ വണ്ടികളില്‍ തന്നെ ഉണ്ടാകണം.
അദാലത്തില്‍ എത്തുന്നവര്‍ എന്‍ക്വയറി കൗണ്ടറില്‍ ബന്ധപ്പെട്ട് നമ്പര്‍ വാങ്ങിയതിന് ശേഷം അതാത് ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ കൗണ്ടറുകളിലും, സി.എം.ഡി.ആര്‍.എഫ് കൗണ്ടറുകളിലും എത്തണം. ഇവിടെ അപേക്ഷയുടെ നില പരിശോധിച്ച് അപേക്ഷകരെ മന്ത്രിമാരുടെ അടുത്ത് പരാതി പരിഹാരത്തിനായി എത്തിക്കും.
വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ കൗണ്ടറുകള്‍ അദാലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകര്‍ക്ക് അതാത് ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ കൗണ്ടറുകളില്‍ എത്തി പരാതികള്‍ക്ക് പരിഹാരം കാണാവുന്നതാണ്, പരാതികള്‍ക്ക് പരിഹാരം ലഭിക്കാത്തവര്‍ക്ക് മന്ത്രിമാരെ കാണാന്‍ അവസരം നല്‍കും.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് നേരിട്ട് അപേക്ഷകളുമായി എത്തി എന്‍ക്വയറി കൗണ്ടറില്‍ ബന്ധപ്പെടേണ്ടതാണ്. ഇവിടെ അപേക്ഷകള്‍ പരിശോധിച്ച് പരിഹാരത്തിനായി അതാത് ഡിപ്പാര്‍ട്‌മെന്റ്കളുടെ കൗണ്ടറുകളിലേക്ക് നിര്‍ദേശിക്കും.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് അദാലത്ത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആയിരിക്കും അദാലത്ത് നടക്കുക.
ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് , ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കും . എംപിമാര്‍ ,എംഎല്‍എമാര്‍ , തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരും അദാലത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications