Get Updates
Get notified of breaking news, exclusive insights, and must-see stories!

മ​രി​ച്ചെ​ന്നു ക​രു​തി നാ​ട്ടു​കാ​ർ തു​ണി​യി​ട്ട് ശ​രീ​രം മൂ​ടി; അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന വയോധികയെ പോലീസ് എത്തി പരിശോധിച്ചപ്പോൾ ജീവൻ

തു​റ​വൂ​ർ: അ​പ​ക​ട​ത്തി​ൽപ്പെ​ട്ട വ​യോ​ധി​ക മ​രി​ച്ചെ​ന്നു ക​രു​തി നാ​ട്ടു​കാ​ർ തു​ണി​യി​ട്ട് ശ​രീ​രം മൂടിയിട്ടു. സംഭവമറിഞ്ഞ് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് അപകടത്തിൽ വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് മനസിലായത്. ഉടൻ തന്നെ തുറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ എ​ൻ​സി​സി ക​വ​ല​യ്ക്ക് പ​ടി​ഞ്ഞാ​റ് ക​ണി​ച്ച് കാ​ട് വീ​ട്ടി​ൽ ത​ങ്ക​മ്മ (70) ആ​ണ് കഴിഞ്ഞദിവസം കാ​റി​ടി​ച്ച് മ​രി​ച്ചത്. ദേ​ശീ​യ പാ​ത​യി​ൽ കു​ത്തി​യ​തോ​ട് കെഎസ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടൊ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

deadbody1-31-

ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ്ഥ​ല​ത്ത് ഓ​ടി​ക്കു​ടി​യ നാ​ട്ടു​കാ​ർ മ​രി​ച്ചു എ​ന്ന് ക​രു​തി തു​ണി​യി​ട്ട് ശ​രീ​രം മൂ​ടി​യി​ട്ടു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ത്തി​യ​തോ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജീ​വ​ൻ ഉ​ണ്ടെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്ന് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സംഭവത്തിൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+