Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകൾ ; 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്

ആലപ്പുഴ; ആലപ്പുഴ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കിയത്. വെള്ളിയാഴ്ച മുതൽ ഇവ പ്രവർത്തനം തുടങ്ങും.

ഈ സംവിധാനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മൊബൈൽ യൂണിറ്റുകളിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

mazha

ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ സജ്ജമാക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് സേവനം. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിലും ഡോക്ടർ, നഴ്സ്, ഫർമസിസ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിൽ ലഭ്യമാണ്. രോഗ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ വഴി നടത്തുന്നു.

രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ സേവനം ലഭ്യമാകുന്ന മൊബൈൽ യൂണിറ്റിൽ ഡോക്ടർ, നഴ്സ് തുടങ്ങിയവരുണ്ടാകും. വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുമായി ചേർന്ന് ഓക്സിജൻ ഉൾപ്പെടെയുള്ള സേവനവും വാട്ടർ ആംബുലൻസിൽ ലഭ്യമാണ്. ഡി.എം.ഒ. കൺട്രോൾ റൂം നമ്പർ 0477 2961652.

ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. ചെങ്ങന്നൂര്‍ താലൂക്കില്‍ പാണ്ടനാടും മാന്നാറുമാറി രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നു. നിലവില്‍ ചെങ്ങന്നൂര്‍ ആറും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. 93 കുടുംബങ്ങളില്‍ നിന്നായി 130 പുരുഷന്‍മാരും 132 സ്ത്രീകളും 39 കുട്ടികളുമടക്കം 301 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ചെങ്ങന്നൂരിലെ 41 കുടുംബങ്ങളിലെ 144 പേരാണ് ക്യാമ്പുകളിലുള്ളത്. ചേര്‍ത്തലയില്‍ 49 കുടുംബങ്ങളിലെ 137 പേരും മാവേലിക്കര ചെന്നിത്തല മോഡല്‍ യു.പി. സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളിലെ 20 പേരും ക്യാമ്പുകളില്‍ കഴിയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+