ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊബിലിറ്റി ഹബ്ബ് ആലപ്പുഴയുടെ ഗതാഗത പുന:സംവിധാനം പൂര്‍ണമാക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ ഭാഗമായ കെ.എസ്.ആര്‍.ടി.സി മൊബിലിറ്റി ഹബ്ബ് വരുന്നതോടെ ആലപ്പുഴയുടെ ഗതാഗത പുനസംവിധാനം പൂര്‍ണതയിലെത്തുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ആലപ്പഴ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ കിഫ്ബി സഹായത്തോടുകൂടി 129 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

alappuzha

ബസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ മാറ്റി ആധുനിക രീതിയില്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, പെട്രോള്‍ പമ്പ്, മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്,60 ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള സേഫ് സ്റ്റേ ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ്, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ജീവനക്കാര്‍ക്കുള്ള താമസസൗകര്യം എന്നിവ ചേര്‍ന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സാണ് നിര്‍മിക്കുന്നത്.

ബൈപാസ് വന്നതോടെ ആലപ്പുഴയുടെ ഗതാഗത നവീകരണം വലിയ കടമ്പ പിന്നിട്ടു. റോഡുകള്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നു. പള്ളാത്തുരത്തി-നെഹ്റുട്രോഫി പാലം അലൈന്‍മെന്റ് ആയി. മുപ്പാലം നാല് പാലമാകുന്നു.ശവക്കോട്ടപാലം,കൊമ്മാടി പാലം ദ്രുതഗതിയില്‍ നിര്‍മ്മാണം നടക്കുന്നു. ജില്ല കോടതി പാലം ഫ്ളൈ ഓവര്‍ മാതൃകയിലാണ് വരുക. ചുണ്ടന്‍വള്ളത്തിന്റെ ആകൃതിയില്‍ നിര്‍മ്മിക്കുന്ന കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ വള്ളങ്ങളുടെ പ്രദര്‍ശനവും ഒരുക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയില്‍ ആലപ്പുഴയിലെ ജലഗതാഗതസംവിധാനം മാറ്റും. ഭരണാനുമതി 400 കോടി രൂപയ്ക്കാണ് നല്‍കിയിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. മൊബിലിറ്റി ഹബ്ബ് വഴി ആലപ്പുഴയുടെ പരമ്പാരാഗത സംസ്‌കാരം നിലനിര്‍ത്തിയുള്ള പുതുക്കിപ്പണിയാണ് നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.അശാസ്ത്രീയമായ നിര്‍മാണരീതി ഈ സര്‍ക്കാര്‍ പാടേ ഉപേക്ഷിച്ചു. ആലപ്പുഴയുടെ വികസനത്തില്‍ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് പൊതുമാരമത്ത് മന്ത്രി ചൂണ്ടിക്കാട്ടി.

ബസ് ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അഡ്വ. എ.എം. ആരിഫ് എം.പി., നഗരസഭാധ്യക്ഷ സൗമ്യ രാജ്,കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകര്‍,നഗരസഭാംഗം എം.ജി. സതീദേവി, എ.ടി.ഒ വി. അശോക് കുമാര്‍, സെന്‍ട്രല്‍ സോണ്‍ നോഡല്‍ ഓഫീസര്‍ വി.എം. താജുദ്ദീന്‍ സാഹിബ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ പി.ആര്‍. അജിത്കുമാര്‍, എ. ചന്ദ്രന്‍, കെ.എസ്. രണദേവ് എന്നിവര്‍ പ്രസംഗിച്ചു.

English summary
Mobility Hub can complete transport rehabilitation in Alappuzha Says Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X