Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലും സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ലൈംഗിക ആരോപണം; നഗരസഭാ കൗൺസിലറുടെ ഭർത്താവിന്റെ പരാതി

ആലപ്പുഴ: ആലപ്പുഴയിലും സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ലൈംഗിക ആരോപണം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നഗരസഭാ കൗൺസിലറായ യുവതിയുടെ ഭർത്താവാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്


കഴിഞ്ഞ 17നാണ് ആലപ്പുഴ നഗരസഭാ കൗൺസിലറുടെ ഭർത്താവ് പാർട്ടിക്ക് പരാതി നൽകിയത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിത്തുടങ്ങിയ ഘട്ടത്തിൽ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കുന്നതാണ് ലൈംഗിക ആരോപണ പരാതി. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യയുമായി ജില്ലാ കമ്മിറ്റി അംഗത്തിനു അവിഹിത ബന്ധമുണ്ടെന്നാണ് ഭർത്താവ് നേതൃത്വത്തിനു നൽകിയ പരാതിയിൽ പറയുന്നത്. അവിഹിത ബന്ധം നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകുന്നതെന്നാണ് ഭർത്താവ് പറയുന്നു

rape1-1520

ഇതിനു ശേഷം, ജില്ലാ കമ്മിറ്റി അംഗമായ നേതാവിൽ നിന്നും ജീവനു ഭീഷണി ഉണ്ടായതായും. സംരക്ഷണം വേണമെന്നും വിഷയത്തിൽ നീതിക്കൊപ്പം നിൽക്കണമെന്നുമാണ് പരാതിക്കാരൻ പറഞ്ഞിട്ടുളളത്. ജില്ലാ കമ്മിറ്റി അംഗത്തിനു ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ചിലർ പറഞ്ഞ് നേരത്തെ അറിവുണ്ടായിരുന്നതായും ഇതുകാരണം കഴിഞ്ഞ ഒന്നര വർഷമായി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.


തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവന്ന പരാതി ചർച്ച ചെയ്ത് വഷളാക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനമെങ്കിലും. പരാതിയുടെ പകർപ്പ് പുറത്തായതോടെ ഇനി തുടർ നടപടികൾ ഒഴിവാക്കാനാകാത്ത സ്ഥിതിയിലാണ്. എന്നാൽ കുടുംബ പ്രശ്നത്തിൽ ഇടപെട്ട് ശക്തമായ നിലപാട് സ്വീകരിച്ചതിലുളള വിരോധം മാത്രമാണെന്നാണ് പരാതിക്ക് പിന്നിലെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗവും, ആലപ്പുഴ നോർത്ത് ഏരിയാ കമ്മറ്റി സെക്രട്ടറിയുമായ നേതാവിന്റ് പ്രതികരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+