Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംഡബ്ല്യൂ, ബെന്‍സ്, പ്രാഡോ: മോന്‍സന്‍ മാവുങ്കലിന്റെ മൂന്ന് ആഡംബര കാറുകള്‍ കൂടി കണ്ടെത്തി

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ മൂന്ന് ആഡംബര കാറുകള്‍ കൂടി പൊലീസ് പിടികൂടി. ചേര്‍ത്തലയിലെ വച്ചാണ് കാറുകള്‍ പിടികൂടിയത്. അറസ്റ്റിന് മുമ്പ് മോന്‍സണ്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി കയറ്റിയ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. മൂന്ന് വാഹനങ്ങളും അന്യ സംസ്ഥാന രജിസ്‌ട്രേഷനിലുള്ളതാണ്. സഹായികള്‍ വഴിയാണ് ഇവിടെ കാറുകള്‍ എത്തിച്ചത്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ചത്തിസ്ഘട്ട് രജിസ്ട്രേഷനിലെ ബിഎംഡബ്ല്യൂ കാറുകളാണിവ.

അതേസമയം, മോന്‍സന്‍ മാവുങ്കലിനെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ വീടിന് പുറത്ത് രണ്ട് ആഡംബര കാറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നില്‍ മോന്‍സനും മറ്റൊന്നില്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരായിരുന്നു സഞ്ചിരിച്ചിരുന്നത്. അതേസമയം, ആഡംബര വാഹനങ്ങള്‍ എല്ലാം തന്നെ അന്യ സംസ്ഥാന രജിസ്‌ട്രേഷനിലുള്ളവയാണ്. എന്നാല്‍ മോന്‍സണിന്റെ പേരില്‍ കാറുകള്‍ ഒന്നും തന്നെ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത.

kerala

അതേസമയം, സാമ്പത്തികത്തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം രൂപം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് രൂപം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.

ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജന്‍, കോഴിക്കോട് വിജിലന്‍സ് എസ് പി പി സി സജീവന്‍, ഗുരുവായൂര്‍ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി - ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജു, വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം കെ മുരളി , എളമക്കര സബ് ഇന്‍സ്‌പെക്ടര്‍ രാമു, തൊടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങള്‍.

Recommended Video

cmsvideo
    മോൺസണെ അഴിക്കുള്ളിലാക്കിയത് ഈ യുവതിയുടെ പ്രതികാരം..നഷ്ട്ട പ്രണയം

    മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

    എന്നാല്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യം ഉയര്‍ന്നിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് മുന്‍ കെ പി സി സി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി എം സുധീരനാണ് ആദ്യം ആവശ്യപ്പെട്ടത്. . കേസില്‍ ഉന്നത പോലീസുകാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മാത്രം പോര. സത്യം പുറത്തുകൊണ്ടുവരാനും കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനും സിിഐ അന്വേഷണം നടത്തിയേ മതിയാകൂവെന്നും സുധീരന്‍ പറഞ്ഞിരുന്നു, കൂടാതെ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+