മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ ക്യൂനിൽക്കവെ കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. ത്രേസ്യാമ്മ ( 68) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തി വരിനിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായിരുന്നു ത്യേസാമ്മ. മക്കൾ മാനസ്, മമിഷ.

വ്യാജ പുരാവസ്തു കേസിൽ ഒന്നാം പ്രതിയാണ് മോൻസൺ മാവുങ്കൽ. അതേ സമയം കഴിഞ്ഞ ആഴ്ച തനിക്കെതിരായ പോക്സോ കേസിൽ ശിക്ഷ മരവിപ്പിക്കണം എന്ന മോൻസൺ മാവുങ്കലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ശിക്ഷാവിധി തെളിയിക്കുന്ന തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ചായിരുന്ന ശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യം തള്ളിയത്.
ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനിവല്ലെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞിരുന്നു. പോക്സോ കേസിൽ എറണാകുളം ജില്ല പോക്സോ കോടതി മോൻസൺ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.












Click it and Unblock the Notifications