• search
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദമ്പതികളെ രാത്രി വഴിയിൽ തടഞ്ഞ് സദാചാര ഗുണ്ടായിസം, കൈനകരിയിൽ യുവാക്കൾ അറസ്റ്റിൽ

  • By Desk

ആലപ്പുഴ: രാത്രിയിൽ ദമ്പതികളെ തടഞ്ഞു നിർത്തി സദാചാര ഗുണ്ടായിസം. റോഡരികിൽ വാഹനം നിർത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ, രണ്ടുപേർ ചേർന്ന് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

കടലിലുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിക്ക് ഒരു മാസത്തിനകം നഷ്ട പരിഹാരം നൽകണം: മനുഷ്യാവകാശ കമ്മിഷൻ

കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ദമ്പതികൾക്ക് ദുരനുഭവം ഉണ്ടായത്. ബൈക്ക് വഴിയരികിൽ നിർത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നാം വാർഡ് സ്വദേശി വിജി, ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ടുപേർ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങൾ ഭാര്യ ഭർത്താക്കന്മാരാണെന്ന് ഇവർ ആവർത്തിച്ചു പറയുന്നത് മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ, സംശയം ഉന്നയിച്ച് യാത്രക്കാരിരുവരും ചേർന്ന് ദമ്പതികളെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. നെടുമുടി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് സഹായം ലഭിച്ചത്. ദമ്പതികൾ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊങ്ങ മണ്ണടിച്ചിറ വീട്ടിൽ സാംകുമാർ, കൈനകരി കുട്ടമംഗംലം നിഖിൽ ഭവനിൽ നരേന്ദ്രൻ എന്നിവരെ രാത്രിതന്നെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരേയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കൂടുതൽ ആലപ്പുഴ വാർത്തകൾView All

English summary
Moral policing against Couples in Kainakari

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more