ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ കൊവിഡ് രൂക്ഷം; ജില്ലയിൽ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ജില്ലയുടെ വടക്കന്‍ മേഖലകളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി ജില്ലാ ഭരണകൂടം. പട്ടണക്കാട് ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജയലക്ഷ്മി ഓഡിറ്റോറിയത്തിലും, കുന്നുംപുറം സെന്റ് ജോസഫ് പാരിഷ് ഹാളിലുമായി 120 കിടക്കകള്‍ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് സജ്ജമാക്കിയിരിക്കുന്നത്. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്തു എന്നീ പഞ്ചായത്തുകള്‍ക്കായി തുറവൂര്‍ എസ്. എന്‍. ജി. എം കോളേജ് ഓഡിറ്റോറിയത്തിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 300 കിടക്കകളാണ് ഒരുക്കുന്നത്. ഹരിപ്പാട് ശബരി കണ്‍വെന്‍ഷന്‍ സെന്ററിലും എസ് എസ് ഓഡിറ്റോറിയത്തിലുമായി 250 ഓളം കിടയ്ക്കകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്കി.

covid

മറ്റുള്ള പഞ്ചായത്തുകളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ വിവരങ്ങള്‍ ചുവടെ,

മാരാരിക്കുളം നോര്‍ത്ത് : കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയം - 95 കിടക്കകള്‍

മാരാരിക്കുളം സൗത്ത് : സെന്റ് ആന്റണീസ് പാരിഷ് ഹാള്‍, ഓമനപ്പുഴ - 60 കിടക്കകള്‍

എഴുപുന്ന : എം. കെ കണ്‍വെന്‍ഷന്‍ സെന്റര്‍ - 50 കിടക്കകള്‍

അര്‍ത്തുങ്കല്‍ : ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ - 100 കിടക്കകള്‍.

പഞ്ചായത്ത് /നഗരസഭാ തലത്തില്‍ കിടക്കകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളുമായി കലക്ടര്‍ വീഡിയോ കോണ്‍ഫറെന്‍സ് വഴി ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കായംകുളം, ഹരിപ്പാട്,മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ നഗരസഭകളും താമരക്കുളം, പത്തിയൂര്‍, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, തൃക്കുന്നപ്പുഴ, വള്ളികുന്നം, ചെറുതന, വീയപുരം, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളും വീഡിയോ കോണ്‍ഫറന്‍സ് വഴി കലക്ടറുമായി സംവദിച്ചു.

English summary
More first line treatment centers are being set up in the alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X