Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍ ജീവനൊടുക്കി; വിവരമറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആലപ്പുഴ: മകന്‍ ജീവനൊടുക്കിയ വാര്‍ത്ത അറിഞ്ഞ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. അമ്പലപ്പുഴയ്ക്ക് സമീപം പുറക്കാട്ടിലാണ് സംഭവം. പുറക്കാട് കരൂര്‍ സ്വദേശി ഇന്ദുലേഖയും മകന്‍ നിധിനുമാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിന്‍ ബുധനാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

dead

മകന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെയാണ് ഇന്ദുലേഖയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സിയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. നിധിന്റെ ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. രണ്ട് പേരുടെയും സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+