Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്തുമസിനായി തയ്യാറെടുത്ത് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍, ഇക്കുറി നാല് കുര്‍ബാനകള്‍

ആലപ്പുഴ: കൊവിഡിലും ക്രിസ്തുമസിനായി ഒരുങ്ങി ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍. ആലപ്പുഴ നഗരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നാട്ടുകാരുടെ സ്വന്തം ലത്തീന്‍ പള്ളി ഇക്കുറിയും ക്രിസ്തുമസ് പ്രഭയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പള്ളിയുടെ ഗോപുരത്തില്‍ ഉയര്‍ത്തിയിരിക്കുന്ന നക്ഷത്രവിളക്കും മറ്റ് അലങ്കാര ദീപങ്ങളൊക്കെയും രാത്രി കാഴ്ചയില്‍ മാറ്റ് കൂട്ടുന്നു.

alappuzha

കൊവിഡില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കുന്നതിനായി നാല് കുര്‍ബാനകളാണ് ഇക്കുറി ഇവിടെ നടത്തുന്നത്. 24ന് രാത്രിയും 25ന് രാവിലെയുമായി രണ്ട് കുര്‍ബാനകള്‍ വീതമാണുള്ളത്. ആലപ്പുഴ രൂപതയിലെ ബദ്രാസനപള്ളിയായ ലത്തീന്‍ പള്ളിയില്‍ വിശേഷ ദിവസങ്ങളില്‍ നിരവധി പേരാണ് എത്തി ചേര്‍ന്നിരുന്നത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട പള്ളി പിന്നീട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത ആളുകളുമായി തിരുകര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നു. ക്രിസ്തുമസ് എന്നത് നമ്മളെ തന്നെ മാറ്റിയെടുക്കുന്ന സന്ദര്‍ഭമാണെന്ന് പള്ളിവികാരി ഫാദര്‍ ജോസ് കോയിപ്പറമ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+