ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈകല്യങ്ങളെ തോല്‍പ്പിച്ച് കോഴിക്കോട് നിന്ന് കലോത്സവം കാണാന്‍ മുഹമ്മദ് ആസിം എത്തി; സദസ് വേദിയായി മാറി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: തൊണ്ണൂറു ശതമാനം ഭിന്നശേഷിയായിട്ടും സംസ്ഥാന സ്‌കൂള്‍ കലോത്സം കാണാനായി കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് ആസിം എത്തി. കലോത്സവത്തിന്റെ പ്രധാന വേദിയായ ആലപ്പുഴ ലിയോ തേര്‍ട്ടിന്‍തിലെത്തിയ ആസിമിനെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്‌നേഹത്തോടെ എടുത്തുയര്‍ത്തി.

12 വയസ്സുകാരനായ ആസിമിന്റേത് 90 ശതമാനവും ഭിന്നശേഷിയുള്ള ശരീരമാണ്. കലോത്സത്തിലെ എല്ലാ വേദികളിലും തികഞ്ഞ ആസ്വാദകനായി മുഹമ്മദ് ആസിം എത്തിയപ്പോള്‍ മത്സരാര്‍ത്ഥികളില്‍ ആവേശമുയര്‍ന്നു. മികച്ച പ്രകടനം കാഴ്ച വച്ച കൂട്ടൂകാര്‍ക്ക് മധുരം വിളമ്പാനും ആസിഫ് മറന്നില്ല. മിഠായികള്‍ വിതരണം ചെയ്യാന്‍ ഉപ്പയെ എല്‍പിച്ചു.

muhammedasim

യൂണിസെഫിന്റെ ചൈല്‍ഡ് അച്ഛീവര്‍ അവാര്‍ഡ്, ഉജ്ജ്വല ബാല്യ പുരസ്‌കാരം, ഇന്‍സ്പയര്‍ ഇന്ത്യ അവാര്‍ഡ് ജേതാവുമാണ് ആസിം. ശാരീരിക വൈഷമ്യങ്ങള്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യമാണ് ആസിം. ഇത്തരത്തിലുള്ളവര്‍ വീട്ടില്‍ ഒതുങ്ങി കൂടേണ്ടവരല്ലെന്നും പൊതുജന മധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് ആസിമിന്റെ പക്ഷം. ഇത്തരത്തിലുള്ള കലാസാംസ്്കാരിക വേദികളില്‍ നിറസാന്നിധ്യമാണ് ആസിം. ഇതിന്റെ ഭാഗമായാണ് ഇന്നലെ കലോത്സവ വേദിയില്‍ എത്തിയതും. കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ സയീദ്ജംഷീന ദമ്പതികളുടെ മൂത്ത മകനാണ് ആസിം.

English summary
muhammed asim in state school youth festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X