Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ സാധനങ്ങള്‍ പൂട്ടുപൊളിച്ചു കടത്തി, സിപിഎം കൗണ്‍ലിസര്‍മാര്‍ക്കെതിരെ കേസുമായി നഗരസഭ...

ആലപ്പുഴ: പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കു വിതരണം ചെയ്യാന്‍വച്ച സൂക്ഷിച്ച സാധനങ്ങള്‍ മുറിയുടെ പൂട്ടുപൊളിച്ചു കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിപിഎമ്മിലെ മൂന്നു കൗണ്‍ലിസര്‍മാര്‍ക്കെതിരെ നഗരസഭ പോലീസിലും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കും. സംഭവത്തെക്കുറിച്ചു ബന്ധപ്പെട്ട ജീവനക്കാര്‍ മുനിസിപ്പല്‍ സെക്രട്ടറിയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലാണ് സൗത്ത് പോലീസില്‍ പരാതി നല്‍കുക.

രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് അനധികതമായി ദുരിതാശ്വാസ സാധനങ്ങള്‍ കടത്തിയെന്ന പരാതി. ഇതിനിടെ കേസ് അട്ടിമറിയ്ക്കാന്‍ റിപ്പോര്‍ട്ടില്‍ തിരിമറി നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ പൂട്ടുപൊളിച്ചു സാധനങ്ങള്‍ കടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ റിപ്പോര്‍ട്ടില്‍ പൂട്ടുപൊളിച്ചെന്ന വിവരമില്ല.

Alappuzha

പകരം അനധികൃതമായി കടന്നു സാധനങ്ങല്‍ കടത്തിയെന്നാണ് പൊലീസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നേരത്തെ സാധനങ്ങള്‍ കടത്തിയെന്ന പരാതി ഉന്നയിച്ചതിനാണ് എല്‍ഡിഎപിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നു നഗരസഭാ എല്‍ഡിഎഫ് സെക്രട്ടറി വി.എന്‍.വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+