ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാമ്യത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: മത്സ്യത്തൊ‍ഴിലാളികളും വ്യാപാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു അറസ്റ്റിലായ യുവാക്കള്‍ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യത്തിലിറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലേക്കു മടങ്ങും വഴി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ വച്ച് മാരുതി കാറിലും, ബൈക്കിലുമെത്തിയ ഇരുപതോളം വരുന്ന അക്രമികൾ ഇവരെ തടയുകയും മർദിക്കുകയുമായിരുന്നു.

രാഹുല്‍ ഗാന്ധി അനാവശ്യമായി യുപിഎ സര്‍ക്കാരില്‍ ഇടപെട്ടു, വിവാദം കത്തിച്ച് മുന്‍ വിദേശകാര്യ മന്ത്രി!

ഭയന്നോടിയ ജിത്തുവിനെ പുന്നപ്ര പഞ്ചായത്ത് ഓഫീസിനു സമീപവും, നന്ദുവിനെ വില്ലേജ് ഓഫീസിനു സമീപവും വച്ച് മരകമായി വെട്ടിയും, കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി പത്തോടെ മത്സ്യത്തൊഴിലാളികളും, വ്യാപാരികളും തമ്മിൽ പറവൂർ കടപ്പുറത്തു വച്ചുണ്ടായ സംഘർഷത്തിലെ പ്രതികളായ പറവൂർ പടിഞ്ഞാറ് പുളിക്കൽ ജോസഫിന്‍റെ മകൻ ജിത്തു(25), സഹോദരൻ നന്ദു(22) എന്നിവർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഉൗർജിതം.

Alappuzha

അക്രമി സംഘത്തിൽ ഇരുപതോളം പേർ ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് പോലീസ് നിഗമനം.പ്രതികൾക്കായി പറവൂർ കടപ്പുറം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കടപ്പുറത്ത് മീനിന്‍റെ വിലയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുമത്സ്യ വ്യാപാരികൾക്ക് മർദനമേറ്റിരുന്നു. ഇതിലെ പ്രതികളാണ് ജിത്തുവും, നന്ദുവും.

വടിവാൾ, വെട്ടുകത്തി, കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി 10 ഓളം പേർ ചേർന്ന് സ്ഥലത്ത്ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവാക്കളെ അക്രമിക്കുന്നതു കണ്ട് നാട്ടുകാർക്കും, വ്യാപാരികൾക്കും ഭയത്തോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. വിവരം അറിഞ്ഞെത്തിയ പുന്നപ്ര പോലീസ് ഓട്ടോറിക്ഷയിൽ കയറ്റി ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വയറിനു മരകമായി കുത്തേറ്റ ജിത്തുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. നന്ദുവിന്‍റെ കാലിനും ശരീരത്തും വെട്ടും, കുത്തും ഏറ്റിട്ടുണ്ട്. വ്യാപാരികൾക്കു നേരെ ചൊവ്വാഴ്ചയുണ്ടായ അക്രമണത്തിന്‍റെ പകരം വീട്ടലാണ് നടന്നതെന്നു പോലീസ് പറഞ്ഞു.

English summary
Murder attept in Ambalappuzha, Police investigation starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X