ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേബിള്‍ ടിവി ഓഫീസ് കുത്തിതുറന്നു ഒരു ലക്ഷം രൂപയുടെ മോഷണം: പ്രതികള്‍ അറസ്റ്റില്‍!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പാതിരാത്രിയില്‍ കേബിള്‍ ടിവി ഓഫീസ് കുത്തിതുറന്നു ഒരു ലക്ഷം രൂപയുടെ മോഷണം നടത്തിയ മൂന്നുപേര്‍ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. സംഭവത്തിനു പിന്നില്‍ കേബിള്‍ ടിവി സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരമെന്നു പൊലീസ് സംശയിക്കുന്നു. തിങ്കള്‍ രാത്രി പാതിരപ്പള്ളിയിലെ സ്വകാര്യ കേബിള്‍ ടിവിയുടെ ടെക്‌നിക്കല്‍ റൂം കുത്തി തുറന്നു ഒരു ലക്ഷം രൂപ വിലയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ മോഷണം നടത്തിയ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ പാലസ് വാര്‍ഡില്‍ തേക്കേകുളമാക്കിയില്‍ രാജ്കമല്‍(36), കലവൂര്‍ പാറപ്പുറത്തുവെളി ബീനിഷ്(34), ആര്യാട് വ്യാസപുരം പക്ഷണമ്പലത്തുവെളി പ്രദീഷ്(32)എന്നിവരാണ് ചൊവ്വ രാത്രിയില്‍ അറസ്റ്റ് ചെയ്തത്. 3 പേരും കേബിള്‍ ടിവി രംഗത്ത് ജോലി ചെയ്യുന്നവരാണ്.

<strong>നെഹ്‌റു ട്രോഫി ജലമേള നവംബര്‍ 10ന്: വള്ളംകളിക്ക് സച്ചിന്‍ എത്തില്ല, മുഖ്യമന്ത്രി മുഖ്യാതിഥിയാകും! </strong>നെഹ്‌റു ട്രോഫി ജലമേള നവംബര്‍ 10ന്: വള്ളംകളിക്ക് സച്ചിന്‍ എത്തില്ല, മുഖ്യമന്ത്രി മുഖ്യാതിഥിയാകും!

പാതിരപ്പള്ളി ഭാഗത്ത് ദേശീയപാതയ്ക്കു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തത് വഴിയാണ് പ്രതികള്‍ പിടിയിലായത്. ആലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേബിള്‍ ടിവിക്കാരുടെ കിട മത്സരത്തിന്റെ ഭാഗമായി 2 യുവാക്കളെ തീകത്തിച്ചു കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായിട്ടുണ്ട്. നഗരത്തിലും പരിസരങ്ങളിലും പരസ്പരം കേബിള്‍ മുറിച്ചുകളയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്നു പൊലീസ് പറഞ്ഞു.

arrested-08-

മണ്ണഞ്ചേരി എസ്‌ഐ ലൈസാദ് മുഹമ്മദ്, എസ്പിഒ ബിജു.സി.ആര്‍, ബിജുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ 3 പേരും കേബിള്‍ ടിവി രംഗത്ത് ജോലി ചെയ്യുന്നവരാണ്. പ്രതികളില്‍ രാജ്കമലും ബിനീഷും മുന്‍പ് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തവരാണ്. 4 മാസങ്ങള്‍ക്കു മുന്‍പാണ് ഇവരെ

ഇവിടെ നിന്നും പിരിച്ചു വിട്ടിത്. രാജ്കമല്‍ നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ വധശ്രമ കേസില്‍ പ്രതിയാണ്. ആ കേസില്‍ ഒളിവിലായിരിക്കെയാണ് മോഷണ കേസില്‍ പിടികൂടുന്നത്. സ്ഥാപനത്തില്‍ നിന്നു പിരിച്ചു വിട്ടതിലുള്ള വൈരാഗ്യവും ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കവുമാണ് മോഷണത്തിനു പ്രേരിപ്പിച്ചെതെന്നാണ് അറിയുന്നത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ കേബിള്‍ ടിവി സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

English summary
murder case accused arrested in robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X