ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നാടിനായി നമ്മൾ '! കൊവിഡ് ഭീതിയിൽ ധൈര്യം പകർന്ന് ജനപ്രതിനിധികൾ... പിപിഇ കിറ്റ് അണിഞ്ഞ് വീടുകളിലേക്ക്

Google Oneindia Malayalam News

ആലപ്പുഴ: ഓരോ ദിവസവും കൊവിഡിനെ സംബന്ധിച്ച ഞെട്ടിക്കുന്ന വാർത്തകളാണ് സംസ്ഥാനത്ത് നിന്നും രാജ്യത്ത് നിന്നും ലോകത്ത് നിന്നും എല്ലാം പുറത്ത് വരുന്നത്. ലോക്ക് ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ ജനം വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. കടുത്ത മാനസിക പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

'കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല'... സാങ്കേതിക ന്യായീകരണവുമായി ശ്രീജിത്ത് പണിക്കര്‍; പരാതിയുമായി രേഖയും'കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല'... സാങ്കേതിക ന്യായീകരണവുമായി ശ്രീജിത്ത് പണിക്കര്‍; പരാതിയുമായി രേഖയും

ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലയിലെ ആര്യാടാ ഗ്രാമപ്പഞ്ചായത്തിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 'നാടിനായി നമ്മൾ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ, ജന പ്രതിനിധികളുടെ ഗൃഹസന്ദർശനം ആണ് പ്രധാനം. പരിശോധിക്കാം...

എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും

എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും

കോവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും ജനപ്രതിനിധികളുടെ ഭവന സന്ദർശനം. പിപിഇ കിറ്റണിഞ്ഞാണ് ജനപ്രതിനിധികളും സംഘവും വീടുകൾ സന്ദർശിച്ചത്. പരിപാടിക്ക് നിയുക്ത എംഎൽഎ പിപി ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി എന്നിവർ നേതൃത്വം നൽകി.

മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തണമെന്ന് നിർദ്ദേശിച്ചത്.

'നാടിനായി നമ്മൾ ' എന്ന പേരിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ഭവന സന്ദർശനം നടത്തിയത്. 12 സംഘങ്ങളായി 440 വീടുകളിലായിരുന്നു സന്ദർശനം. നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് വോളന്റിയർമാർ എന്നിവരായിരുന്നു സംഘാംഗങ്ങൾ.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും യുവതയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നിയുക്ത എംഎൽഎ പിപി ചിത്തരജ്ഞൻ പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനും ആത്മവിശ്വാസം പകരുന്നതിനും ഭവന സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി പറഞ്ഞു. മരുന്ന്, ഭക്ഷണം, വെള്ളം, സാധന സാമഗ്രികൾ തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തിയതായും പ്രസിഡൻ്റ് പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലും നാടിനായി നമ്മൾ എന്ന കാമ്പയിൻ നടത്തും.

ത്രിതല പഞ്ചായത്തുകൾ

ത്രിതല പഞ്ചായത്തുകൾ

ജില്ലാ പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ആര്യാട് ഗ്രാമ പഞ്ചായത്ത്, ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് എന്നിവർ സംയുക്തമായിട്ടാണ് നാടിനായി നമ്മൾ കാമ്പയിൻ നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഡി മഹീന്ദ്രൻ,, ജില്ലാ പഞ്ചായത്തംഗവും ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് ജനറൽ കൺവീനറുമായ അഡ്വ ആർ റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുമോൻ, വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, എം രജീഷ്, സൂയമോൾ , സന്തോഷ്, ബിപിൻ രാജ്, അശ്വിനി, പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്; കാരണം മോദിയേയും അമിത് ഷായേയും വിമർശിച്ചത്?കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്; കാരണം മോദിയേയും അമിത് ഷായേയും വിമർശിച്ചത്?

കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്കകൾകോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്കകൾ

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
'Nadinaayi Nammal'- People's Representatives pay house visits in PPE kit to provide mental supports for people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X