ആലപ്പുഴയിൽ വീട്ടമ്മയുടെ കണ്ണിൽ ചൂണ്ട തുളച്ചു കയറി; കാഴ്ച നഷ്‌ടപ്പെടാതെയും മുറിവേൽക്കാതെയും ശസ്ത്രക്രിയ!!
അമ്പലപ്പുഴ: വീട്ടിൽ വെച്ച് വല കുടയുന്നതിനിടെ വീട്ടമ്മയുടെ കണ്ണിൽ തുളച്ചുകയറിയ ചൂണ്ട ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. കണ്ണിന് മുറിവേൽക്കാതെയും കാഴ്ചയ്ക്ക് കുഴപ്പമുണ്ടാകാതെയുമായിരുന്നു ശസ്ത്രക്രിയ.
തോട്ടപ്പള്ളി സ്വദേശിനി പുഷ്പ(52)യുടെ വലതുകണ്ണിന്റെ ഒരുവശത്തായാണ് മീൻ പിടിക്കുന്ന ചൂണ്ട തറച്ചുകയറിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ചെടികൾക്കരികിൽ വച്ചിരുന്ന മീൻപിടിത്തവല എടുത്ത് കുടയുമ്പോഴായിരുന്നു അതിലുണ്ടായിരുന്ന ചൂണ്ട കണ്ണിൽ പതിച്ചത്. വൈകാതെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

അത്യാഹിതവിഭാഗത്തിൽ ഡോക്ടർമാർ ചൂണ്ട എടുക്കാൻ ശ്രമിച്ചെങ്കിലും കൂർത്തുവളഞ്ഞ അഗ്രം കണ്ണിലെ മാംസത്തിൽ തറച്ചിരുന്നതിനാൽ സാധിച്ചില്ല. ശസ്ത്രക്രിയാമുറിയിലേക്ക് മാറ്റി. ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ചൂണ്ട പുറത്തെടുത്തു. നേത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മനോജ് വേണുഗോപാൽ, ഡോ. സിജ, ഡോ. ധന്യ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.












Click it and Unblock the Notifications