ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ വീട്ടമ്മയുടെ കണ്ണിൽ ചൂണ്ട തുളച്ചു കയറി; കാഴ്ച നഷ്‌ടപ്പെടാതെയും മുറിവേൽക്കാതെയും ശസ്ത്രക്രിയ!!

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: വീട്ടിൽ വെച്ച് വല കുടയുന്നതിനിടെ വീട്ടമ്മയുടെ കണ്ണിൽ തുളച്ചുകയറിയ ചൂണ്ട ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. കണ്ണിന് മുറിവേൽക്കാതെയും കാഴ്ചയ്ക്ക് കുഴപ്പമുണ്ടാകാതെയുമായിരുന്നു ശസ്ത്രക്രിയ.

<strong>രാഹുൽ ഗാന്ധിക്ക് പകരക്കാരൻ ഉമ്മൻ ചാണ്ടി? കോൺഗ്രസ് യുവ നേതാവിന്റെ പോസ്റ്റിന് കൂട്ടപ്പൊങ്കാല</strong>രാഹുൽ ഗാന്ധിക്ക് പകരക്കാരൻ ഉമ്മൻ ചാണ്ടി? കോൺഗ്രസ് യുവ നേതാവിന്റെ പോസ്റ്റിന് കൂട്ടപ്പൊങ്കാല

തോട്ടപ്പള്ളി സ്വദേശിനി പുഷ്പ(52)യുടെ വലതുകണ്ണിന്റെ ഒരുവശത്തായാണ് മീൻ പിടിക്കുന്ന ചൂണ്ട തറച്ചുകയറിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ചെടികൾക്കരികിൽ വച്ചിരുന്ന മീൻപിടിത്തവല എടുത്ത് കുടയുമ്പോഴായിരുന്നു അതിലുണ്ടായിരുന്ന ചൂണ്ട കണ്ണിൽ പതിച്ചത്. വൈകാതെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Pin

അത്യാഹിതവിഭാഗത്തിൽ ഡോക്ടർമാർ ചൂണ്ട എടുക്കാൻ ശ്രമിച്ചെങ്കിലും കൂർത്തുവളഞ്ഞ അഗ്രം കണ്ണിലെ മാംസത്തിൽ തറച്ചിരുന്നതിനാൽ സാധിച്ചില്ല. ശസ്ത്രക്രിയാമുറിയിലേക്ക് മാറ്റി. ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ചൂണ്ട പുറത്തെടുത്തു. നേത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മനോജ് വേണുഗോപാൽ, ഡോ. സിജ, ഡോ. ധന്യ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

English summary
Nail pierced through the housewife's eyes and pulled out without losing sight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X