Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവിക സേനയുടെ പടക്കപ്പല്‍; ഫ്ളൈ ഓവര്‍ ഉപയോഗിക്കുന്നതിന് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും

ആലപ്പുഴ: നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍ ആലപ്പുഴ ബീച്ചിലേക്ക് എത്തിക്കുന്നതിന് ഫ്ളൈ ഓവര്‍ ഉപയോഗിക്കുന്നതിനായി ആലപ്പുഴ പൈതൃക പദ്ധതി പ്രോജക്ട് അധികൃതര്‍ ദേശീയപാതാ അതോറിറ്റിക്ക് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും. കപ്പല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

kerala

ഫ്ളൈ ഓവറില്‍ കപ്പല്‍ കയറ്റുന്നതിന്റെ സാങ്കേതിക വശങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാകും നല്‍കുക. കപ്പല്‍ കൊണ്ടുവരുന്ന ഏജന്‍സി നേരത്തെ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം വിശദമായ പ്ലാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ദേശീയപാതാ അതോറിറ്റി പ്രതിനിധി യോഗത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തെ റോഡ് മാര്‍ഗം കപ്പല്‍ എത്തിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലെവല്‍ ക്രോസിലൂടെ കടത്തിക്കൊണ്ടുപോകുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ റെയില്‍വേ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് ഫ്ളൈ ഓവര്‍ ഉപയോഗിക്കുന്നതിന് ശ്രമം ആരംഭിച്ചത്.

കപ്പല്‍ കയറ്റിയ വാഹനം നിലവില്‍ ബൈപ്പാസ് ടോള്‍ ബൂത്തിന്റെ സമീപത്താണുള്ളത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ആലപ്പുഴ പൈതൃക പദ്ധതി, ഇന്‍കെല്‍, ഫ്ളൈ ഓവര്‍ നിര്‍മിച്ച കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

അക്ഷയകേരളം; ജില്ലയില്‍ 90 ക്ഷയരോഗികളെ കണ്ടെത്തി

ആലപ്പുഴ: അക്ഷയ കേരളം ക്യാമ്പയിനിലൂടെ ആലപ്പുഴ ജില്ലയില്‍ പുതിയതായി 90 ക്ഷയരോഗികളെ കണ്ടെത്തി. സെപ്റ്റംബര്‍ രണ്ടിന് തുടങ്ങിയ ക്യാമ്പയിന്‍ നവംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കും. വായുവിലൂടെ പകരുന്ന ക്ഷയരോഗം കൃത്യസമയത്ത് ശരിയായ ചികിത്സയിലൂടെ പരിപൂര്‍ണ്ണമായും ഭേദമാക്കാനാകുമെന്നും രോഗബാധയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം തിരിച്ചറിയാന്‍ വൈകുന്നത് സ്ഥിതി സങ്കീര്‍ണ്ണമാകുന്നതിനും മരണത്തിനും വരെ കാരണമായേക്കും. മറ്റുള്ളവരിലേക്ക് പകരുന്നതിനും സാധ്യത ഏറും.

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, ശരീരം ക്ഷീണിക്കുക, പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി വിറയലോടുകൂടിയ പനി, ചുമച്ചു രക്തം തുപ്പുക, നെഞ്ചുവേദന, വിശപ്പില്ലായ്മ, കോവിഡിനൊപ്പം ചുമ, കോവിഡ് ഭേദമായ ശേഷവും നീണ്ടുനില്‍ക്കുന്ന ചുമ ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ കഫം പരിശോധിച്ച് ക്ഷയരോഗമില്ലെന്ന് ഉറപ്പാക്കണം.

ശ്വാസകോശ രോഗങ്ങളുള്ള കോവിഡാനന്തര രോഗികളില്‍ നാല് ശതമാനം പേരില്‍ ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. ക്ഷയരോഗികളില്‍ 33 ശതമാനം പേര്‍ക്കും പ്രമേഹവുമുണ്ട്. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കഫ പരിശോധനയും ക്ഷയരോഗ ചികിത്സയും സൗജന്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+