ആലപ്പുഴയ്ക്ക് ആവേശം പകർന്ന് നെഹ്റു ട്രോഫി വള്ളം കളി: 11 വള്ളങ്ങൾ കൂടി രജിസ്റ്റര്‍ ചെയ്തു
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്നതിന് 11 വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചുണ്ടന്‍- മൂന്ന്, വെപ്പ് എ ഗ്രേഡ്- നാല്, ബി ഗ്രേഡ്- രണ്ട്, ഇരുട്ടുകുത്തി ബി ഗ്രേഡ്, ചുരുളന്‍ - ഒന്നു വീതം എന്നിങ്ങനെയാണ് ഇന്ന് (2022ഓഗസ്റ്റ് 22) വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം.
ആലപ്പാടന്‍ പുത്തന്‍, ജവഹര്‍ തായങ്കരി, നിരണം എന്നിവയാണ് രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം 18 ആയി. മത്സരത്തിന്റെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്.

നെഹ്റു ട്രോഫി വള്ളംകളിയുടെ പെരുമയുമായി ഇത്തവണ ഉത്പന്നങ്ങളും വില്‍പ്പനയ്ക്ക്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍.ടി.ബി.ആര്‍. മെര്‍ക്കന്‍ഡൈസ് എന്ന പേരില്‍ വിവിധ ഉത്പന്നങ്ങളുടെ വില്‍പന നാളെ ആരംഭിക്കും .
കോഫി മഗ്, തൊപ്പി, ടീ ഷര്‍ട്ട്, ചുണ്ടന്‍ വള്ളത്തിന്റെ രൂപം എന്നിങ്ങനെ 120 രൂപ മുതല്‍ 600 രൂപവരെ വിലയുള്ള ഉത്പന്നങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ദിവസങ്ങളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് വില്‍പ്പന. വരും ദിവസങ്ങളില്‍ ഇവ വിജയ് പാര്‍ക്കിലും ലഭ്യമാകും












Click it and Unblock the Notifications