ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാതാപിതാക്കളെ പേര് ചൊല്ലി അസഭ്യം പറഞ്ഞു; ആലപ്പുഴയിൽ അയൽവാസിയെ വെട്ടി വച്ചു, ഗുരുതര പരിക്ക്!!

Google Oneindia Malayalam News

ആലപ്പുഴ: പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഉളവയ്പ്പ് രണ്ടാം വാർഡിൽ അയൽവാസിക്കെതിരെ വെടിയുതിർത്തു. വാക്ക് തർക്കത്തെ തുടർന്നാണ് അക്രമം നടന്നത്. വ്യാഴാഴ്ച രാത്രി 11.30 ന് ഗോപീഷിന്‍റെ വീടിന് സമീപത്തുള്ള പഞ്ചായത്ത് റോഡിൽ വച്ചായിരുന്നു സംഭവം.

<strong>കുട്ടികളെ ലഹരിയിലേക്കാകര്‍ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വരെ, വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവു വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍</strong>കുട്ടികളെ ലഹരിയിലേക്കാകര്‍ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വരെ, വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവു വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍

മാടശ്ശേരി നികർത്തിൽ അജയൻ (38) ആണ് ഗോപീഷിന് നേരേ നിറയൊഴിച്ചത്. മാതാപിതാക്കളെ പേര് ചൊല്ലി അസഭ്യം പറഞ്ഞ അജയന് നേരേ ഗോപീഷ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ട്. വീട്ടിലേയ്ക്ക് വരികയായിരുന്ന ഗോപീഷിനെ അജയൻ മറഞ്ഞിരുന്ന് വെടിവയ്ക്കുകയായിരുന്നു.

Alappuzha

നിലത്ത് വീണ ഗോപീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുിരിക്കുകയാണ്. അജയനെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫോറൻസിക് വിദഗ്ദരുടെ പരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേസമയം ഗോപീഷിന്റെ ശരീരത്തിൽ നിന്നും വെടിയുണ്ട എടുക്കുവാനായി സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
English summary
Neighbour fired youth in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X