ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം: യുവതിയില്‍ നിന്നും നൈജീരിയന്‍ പൗരന്‍ തട്ടിയത് 10 ലക്ഷം, ഒടുവില്‍ അറസ്റ്റ്

Google Oneindia Malayalam News

ആലപ്പുഴ: ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിയപ്പെട്ട ആലപ്പുഴ സ്വദേശിനിയായ യുവതിയില്‍ നിന്നും 10 ലക്ഷം രൂപയോളം തട്ടിയ നൈജീരിയന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുതിയില്‍ നിന്നും പണം തട്ടിയത്.

ആലപ്പുഴ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് ടീം നേരത്തെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അതിസാഹസികമായി ഉത്തര്‍പ്രദേശില്‍ നിന്നും പ്രതിയെ അറസ്റ്റു ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഫ്‌ലാറ്റില്‍ താമസിച്ചുകൊണ്ടാണ് നൈജീരിയന്‍ പൌരനായ പ്രതി ഈ കുറ്റകൃത്യം ചെയ്തുവന്നിരുന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

1

ആലപ്പുഴ സ്വദേശിയായ യുവതി ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കന്‍ പൈലറ്റാണ് എന്ന് തെറ്റിദ്ധരിപ്പിക്കത്തക്ക രീതിയില്‍ പ്രൊഫൈലും ഫോട്ടോയും സെറ്റ് ചെയ്താണ് പ്രതി യുവതിയെ കുടുക്കിയത്. ഫോട്ടോയും പ്രൊഫൈലും ഇഷ്ടപ്പെട്ട യുവതിയുമായി വാട്ട്‌സ് ആപ്പിലൂടെ ചാറ്റിംഗ് ആരംഭിക്കുകയും തന്റെ അമ്മ തമിഴ്‌നാട്ടുകാരിയാണന്നും അതിനാല്‍ തനിക്ക് ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കുവാനാഗ്രഹമുണ്ടെന്നും ഇതു തന്റെ അമ്മയുടെ ആഗ്രഹമാണന്നും പ്രതി യുവതിയെ വിശ്വസിപ്പിച്ചു.

2

വിവാഹം കഴിക്കുന്ന യുവതിക്ക് സമ്മാനമായി തന്റെ അമ്മ നല്‍കിയ ലക്ഷകണക്കിനു ഡോളര്‍ വിലവരുന്ന സമ്മാനങ്ങളുമായി ഇന്ത്യയിലേക്ക് വിവാഹത്തിനായി പുറപ്പെടുകയാണ് എന്നു പറഞ്ഞ ശേഷം ഒരു സ്ത്രീ യുവതിയെ വിളിക്കുകയും പ്രതി കൊണ്ടുവന്ന ലക്ഷകണക്കിനു ഡോളര്‍ വിലയുള്ള സമ്മാനങ്ങള്‍ക്ക് വന്‍ തുക ടാക്‌സ് അടക്കേണ്ടതായുണ്ട് എന്നറിയിച്ചു, തുടര്‍ന്ന് വിളിച്ച പ്രതി തന്റെ കൈയ്യില്‍ ഡോളറാണുള്ളതെന്നും അതിനാല്‍ ടാക്‌സ്, കണ്‍വെര്‍ഷന്‍ തുടങ്ങിയവയ്ക്ക് അടക്കേണ്ട പണം അയച്ചു തരുവാനും ഇല്ലായെങ്കില്‍ സമ്മാനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുക്കുമെന്നും യുവതിയെ അറിയിച്ചു.

3

സമ്മാന പായ്ക്കറ്റുകളുടേയും, എയര്‍പോര്‍ട്ടിലെ വിവിധ ലൊക്കേഷനുകളുടേയും, കസ്റ്റംസ് ഉദ്യോഗസ്ഥരുടേയുമൊക്കെ ഫോട്ടോകള്‍ യുവതിയെ വിശ്വസിപ്പിക്കാനായി അയച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇതില്‍ വിശ്വസിച്ച യുവതി പ്രതി ആവശ്യപ്പെട്ട പ്രകാരം പലതുകകളായി 10ലക്ഷം രൂപയോളം തന്റെ അക്കൌണ്ടുകളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. വീണ്ടും 11 ലക്ഷത്തിന്റെ ട്രാന്‍സ്ഫറിനായി ബാങ്കിനെ സമീപിപ്പിച്ചപ്പോള്‍ ബാങ്കില്‍ നിന്നും അറിയിച്ചതനുസരിച്ച് അന്വേഷണത്തിനായി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനെ ചുമതലപ്പെടുത്തുകയായിരുന്നു.

4

ഇതിന്‍ പ്രകാരം അന്വേഷണമാരംഭിച്ച ടീം ഇതിന്റെ ഉറവിടം ഡല്‍ഹി നോയിഡ എന്നിവിടങ്ങളിലാണ് എന്ന് മനസ്സിലാക്കി അന്വേഷണം അവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഫ്‌ലാറ്റില്‍ താമസിച്ചുവരുന്ന നൈജീരിയന്‍ സ്വദേശിയാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പോലീസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ പ്രതി താമസിച്ചുവന്നിരുന്ന ഫ്‌ലാറ്റില്‍ നിന്നും പുറത്ത് ചാടിയതിനെ തുടര്‍ന്ന് സിറ്റിയിലെ 8 വരിപാതയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ 2 കിലോമീറ്ററോളം ഓടിച്ചാണ് അന്വേഷണത്തിനായി പോയ പ്രത്യേക അന്വഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

5

ഇയാളെ ചോദ്യം ചെയ്തതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ള ഒരു വന്‍ റാക്കറ്റാണ് ഇതിന് പിന്നിലെന്ന് മനസ്സിലായിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പലസംഘങ്ങളായി തിരിഞ്ഞ് നടത്തുന്നതിന് നിര്‍ദ്ദേശ്ശം നല്‍കിയിട്ടുണ്ട്. വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്നും സര്‍വ്വീസ് പ്രൊവൈഡറന്‍മാരില്‍ നിന്നുമുള്ള വിവരശേഖരങ്ങള്‍ സൈബര്‍സെല്ലിന്റെ സഹായത്താല്‍ അനലൈസ് ചെയ്താണ് പോലീസ് ടീം പ്രതികളിലേക്ക് എത്തിയത്.

6

ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.രാജേഷ്, എസ്.ഐ. മോഹന്‍കുമാര്‍, എ. എസ്.ഐ. ശരത്ത് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു,സതീഷ് ബാബു സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, സിദ്ധിക്ക് എന്നിവരാണ് ടീമിലുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡിലയച്ചു.

 ലെസ്ബിയനായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയാന്‍ തയ്യാറാകുന്നില്ല, അതല്ലേ സത്യം, വൈറല്‍ കുറിപ്പ് ലെസ്ബിയനായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയാന്‍ തയ്യാറാകുന്നില്ല, അതല്ലേ സത്യം, വൈറല്‍ കുറിപ്പ്

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Nigerian man arrested for swindling Rs 10 lakh online from Alappuzha woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X