ലൈസന്‍സുമില്ല ലൈഫ് ജാക്കറ്റുമില്ല; ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ വ്യാപക ക്രമക്കേട്
ആലപ്പുഴ: ജില്ലയില്‍ തുറമുഖ വകുപ്പും ടൂറിസം പൊലീസും നടത്തിയ പരിശോധനയില്‍ 28 ബോട്ടുകളില്‍ ക്രമക്കേട് കണ്ടെത്തി. ഇവയില്‍ 27 എണ്ണവും ഹൗസ് ബോട്ടുകളാണ്. ഒരു രേഖയുമില്ലാതെയാണ് ആറ് ബോട്ടുകള്‍ സര്‍വീസ് നടത്തിയത്. ഇവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ ആര്യാഡ് യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഹൗസ് ബോട്ട്, ശിക്കാര, മോട്ടര്‍ ബോട്ട് എന്നിവയിലാണ് പരിശോധന നടത്തിയത്.
ക്രമക്കേട് കണ്ടെത്തിയ 22 ബോട്ടുകള്‍ക്ക് 2.5 ലക്ഷം പിഴയിട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. 19 ഓളം ബോട്ടുകളില്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. ചില ബോട്ടുകളില്‍ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകള്‍, അഗ്നിരക്ഷ സേന ഉപകരണങ്ങള്‍ എന്നിവ ഇല്ലായിരുന്നു. ഹൗസ് ബോട്ടുകളാണ് നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നതില്‍ മുന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്രമക്കേട് കണ്ടെത്തിയ 28 ബോട്ടുകളില്‍ 27 എണ്ണവും ഹൗസ് ബോട്ടുകളാണ്. ഒരെണ്ണം മോട്ടര്‍ ബോട്ടും. 32 ഹൗസ് ബോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് 27 എണ്ണത്തില്‍ ക്രമക്കേടു കണ്ടെത്തിയത്. മോട്ടര്‍ ബോട്ടുകളും ശിക്കാര ബോട്ടുകളുമായി 18 എണ്ണമാണു പരിശോധിച്ചത്. ക്രമക്കേടു കണ്ടെത്തിയത് ഒരു മോട്ടര്‍ ബോട്ടില്‍ മാത്രം.
അതേസമയം, ഈ മാസം 29ന് ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി 3 തമിഴ്‌നാട് സ്വദേശികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. മൂന്ന് പേരെയും സ്പീഡ് ബോട്ട് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഉച്ചയോടെ പുളിങ്കുന്ന് മേഖലയിലായിരുന്നു അപകടം. ബോട്ട് മണ്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.
ഇതോടെ അടിത്തട്ടിലൂടെ വെള്ളം കയറിയാണ് അപകടം സംഭവിച്ചത്. പതുക്കെയാണ് ബോട്ടിലേക്ക് വെള്ളം കയറിയത്. അതുകൊണ്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇദ്ദേഹത്തില്‍ നിന്നും അനസ് എന്നയാള്‍ ഈ ബോട്ട് ലീസിനെടുത്ത് ഓടിക്കുകയാണ്. കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications