ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു തുണ്ടു ഭുമി പോലും പാർക്കിംഗിനായി ഇല്ലാതെ ആലപ്പുഴ കെഎസ്ആര്‍ടിസി; സൗകര്യമൊരുക്കാതെ ജനങ്ങളെ പിഴിഞ്ഞ് അധികൃതർ, ദിവസേന ഇരുചക്രവുമായെത്തുന്നത് നൂറു കണക്കിന് യാത്രക്കാർ!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപം വാഹനങ്ങള്‍ സൗജന്യമായും സുരക്ഷിതമായും പാര്‍ക്കു ചെയ്യാന്‍ സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതർ. ദിനം പ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇരുചക്രവാഹനവുമായ് ബസ് സ്റ്റാൻഡിലെത്തി ബസ് കയറി പോയി വൈകിട്ട് മടങ്ങിയെത്തുന്നത്. എന്നാൽ ഇരുചക്രവാഹനത്തിലെത്തുവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സർക്കാരിന്റേതോ സ്വകാര്യമായ പാർക്ക് ആന്റ് പേ സംവിധാനമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു.

<strong>പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാഹുല്‍ പിന്‍മാറും, തന്ത്രപരമായ നീക്കം, ഉറപ്പിക്കാതെ കോണ്‍ഗ്രസ്!!</strong>പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാഹുല്‍ പിന്‍മാറും, തന്ത്രപരമായ നീക്കം, ഉറപ്പിക്കാതെ കോണ്‍ഗ്രസ്!!

പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനു പകരം അവിടെ വാഹനങ്ങള്‍ വച്ചു ബസു കയറിപ്പോകുന്നവരോടു ക്രിമിനല്‍ കുറ്റവാളികളോടെന്ന വിധം അധികൃതര്‍ പെരുമാറരുതെന്നു വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. അനധികൃത പാർക്കിംഗ് എന്ന പേരിൽ ജനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നു.

KSRTC

എന്നാൽ ആലപ്പുഴ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു സെന്റ് ഭൂമി പോലും പാർക്കിംഗിനായി ഒരുക്കിയിട്ടില്ല എന്നതാണ് വാസ്തവം. പൊതുഗതാഗതത്തിനു പ്രോത്സാഹനം നല്കി റോഡിലെ തിരക്കും ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ യാത്രക്കാരോടുള്ള പെരുമാറ്റത്തിലും മാറ്റം വരുത്തി അവര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് സംഘനകൾ അഭിപ്രായപ്പെട്ടു.

'വീടുകളില്‍ നിന്നു ബസ് സ്റ്റേഷനിലെത്തി ജോലി സ്ഥലത്തേക്കും മറ്റും ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പോകുന്നവരാണ് റോഡരികില്‍ വാഹനങ്ങള്‍ നിറുത്തി പോകുന്നത്. എന്നാലത് നിരോധിച്ചിരിക്കുകയാണ്'. റോഡുവക്കിലെ അനധികൃത കൈയേറ്റങ്ങളും കടകളും നീക്കം ചെയ്തു ഗതാഗതം സുഗമമാക്കേണ്ടതിനു പകരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കു വരെ വാഹനങ്ങളിടാന്‍ സ്ഥലം വളച്ചുകെട്ടി നല്കിയിരിക്കുകയാണ്. ഇതു മൂലം സാധാരണ ജനങ്ങളാണ് വലയുന്നത്. കൂടുതല്‍ അപകടങ്ങളും അങ്ങനെയുള്ള തടസ്സങ്ങള്‍ മൂലമാണുണ്ടാകുന്നത്.

ഫയര്‍ സ്റ്റേഷന്‍ അടുത്തായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ക്ക് കടന്നു പോകേണ്ട വഴിയാണ് ഇതെന്നതിനാല്‍ റോഡു വക്കില്‍ പാര്‍ക്കിംഗ് പാടില്ലെന്ന നിലപാടാണ് അധികൃതരുടേത്. പലപ്പോഴും വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്യുന്നതു കൂടാതെ ടയറിലെ കാറ്റ് അഴിച്ചുവിടുന്ന രീതിയിലുള്ള ദ്രോഹപ്രവൃത്തികള്‍ നടത്താറുമുണ്ട്. ഇതേസമയം, ഏതാനും വര്‍ഷം മുന്‍പ് ലോറി സ്റ്റാന്‍ഡായിരുന്ന വഴിച്ചേരിയിലെ സ്ഥലത്ത് പുതിയ പ്രൈവറ്റ് ബസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആലോചിപ്പോള്‍ അവിടെ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും ഇപ്പോള്‍ ഫയര്‍ സ്റ്റേഷനിരിക്കുന്ന സ്ഥലത്ത് പ്രൈവറ്റ് ബസ് സ്റ്റേഷനാക്കണമെന്നും നിര്‍ദേശം വന്നിരുന്നതാണ്.

ഒരു സുരക്ഷിതത്വവുമില്ലാതെയാണ് ബസ് യാത്രക്കാര്‍ വഴിയരികില്‍ നൂറു കണകണക്കിനു ഇരുചക്രവാഹനങ്ങളും മറ്റും വച്ചിട്ടു പോകുന്നത്. വെയിലും മഴയും കൊണ്ടാണവ ഇരിക്കുന്നത്. പലപ്പോഴും വാഹനങ്ങളുടെ ടാങ്കില്‍ നിന്നു പെട്രോള്‍ ഊറ്റുന്നതായി പരാതി ഉയരാറുമുണ്ട്. വച്ചിട്ടു പോകുന്ന ബൈക്കുകളിലുള്ള ഹെല്‍മറ്റുകളും മിററുകളും കവറുകളും മറ്റും മോഷണം പോകുന്നു.

മരങ്ങള്‍ വളര്‍ന്നു പടര്‍ന്ന കെഎസ്ആര്‍ടിസി ഗാരേജിന്റെ അതിര്‍ത്തിയിലുള്ള എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന തരത്തിലുള്ള വലിയ മതിലിനോടു ചേര്‍ത്താണ് ഭൂരിപക്ഷം ഇരുചക്രവാഹനങ്ങളും പാര്‍ക്കു ചെയ്യുന്നത്. നാലുചക്ര വാഹനങ്ങള്‍ പാര്‍ക്കു ചെയ്താല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ശല്യം കൂടുതലായുണ്ട്. ബസ് സ്റ്റാന്‍ഡില്‍ ആള്‍ക്കാരെ യാത്ര അയക്കാനും സ്വീകരിക്കാനും എത്തുന്ന വാഹനങ്ങള്‍ റോഡുകൈയേറിയിരിക്കുന്ന അനധികൃത കടകളുടെ മുന്നില്‍ നിറുത്തിപ്പോയാല്‍ പിന്നെ അസഭ്യവര്‍ഷവും മലിനജല തളിക്കലും അനുഭവിക്കണമെന്നു അനുഭവസ്ഥര്‍ പറയുന്നു.

English summary
No parking space in Alappuzha KSRTC bus stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X