'ഓരോ ദിവസവും എന്നെ വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ്'; കുറിപ്പുമായി ആലപ്പുഴ കളക്ടര്‍
ഇന്ന് രാവിലെ സ്‌കൂളിലേക്ക് വന്ന മക്കളെല്ലാം അവരുടെ കുഞ്ഞ് കൈകള്‍ നിറയെ ഭക്ഷ്യധാന്യ പാക്കറ്റുകളുമായാണ് എത്തിയത്. രാജ്യത്തിന് തന്നെ മാതൃകയാവുന്ന പുതിയൊരു ചരിത്രമാണ് ഈ മക്കളും അവരുടെ മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ഇന്ന

ആലപ്പുഴ: ആലപ്പുഴയിലെ കുട്ടികളുടെ സ്‌നേഹത്തിന്റെയും കരുതലിനെ കുറിച്ചമുള്ള ജില്ല കളക്ടര്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് വന്ന മക്കളെല്ലാം അവരുടെ കുഞ്ഞ് കൈകള്‍ നിറയെ ഭക്ഷ്യധാന്യ പാക്കറ്റുകളുമായാണ് എത്തിയതെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
നമ്മുടെ ജില്ലയിലെ അതിദരിദ്രരായ മുഴുവന്‍ കുടുംബങ്ങളേയും സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഈ കൊച്ചു മക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. അതിദരിദ്രരെ സഹായിക്കുന്നതിനായി ആരംഭിച്ച 'ഒരു പിടി നന്മ- ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മക്കള്‍ ഇന്ന് സ്‌കൂളിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി എത്തിയതെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കളക്ടറുടെ വാക്കുകളിലേക്ക്....
ആലപ്പുഴയിലെ കുട്ടികളൊക്കെ ഓരോ ദിവസവും എന്നെ വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ്. വലിയ മനസുള്ള ഈ മക്കള്‍ കാരണം ഇന്നത്തെ ദിവസം എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായി. ഒരിക്കലും എനിക്ക് ഈ ദിവസം മറക്കാനാവില്ല. അത്ര വലിയ മാതൃകയല്ലേ നമ്മുടെ ജില്ലയിലെ കുഞ്ഞു മക്കള്‍ ഇന്ന് വരച്ചു കാട്ടിയത്.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് വന്ന മക്കളെല്ലാം അവരുടെ കുഞ്ഞ് കൈകള്‍ നിറയെ ഭക്ഷ്യധാന്യ പാക്കറ്റുകളുമായാണ് എത്തിയത്. രാജ്യത്തിന് തന്നെ മാതൃകയാവുന്ന പുതിയൊരു ചരിത്രമാണ് ഈ മക്കളും അവരുടെ മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ഇന്ന് തുടക്കമിട്ടത്.
നമ്മുടെ ജില്ലയിലെ അതിദരിദ്രരായ മുഴുവന്‍ കുടുംബങ്ങളേയും സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഈ കൊച്ചു മക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. അതിദരിദ്രരെ സഹായിക്കുന്നതിനായി ആരംഭിച്ച 'ഒരു പിടി നന്മ- ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മക്കള്‍ ഇന്ന് സ്‌കൂളിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി എത്തിയത്.
കുഞ്ഞ് മക്കളുടെ ഈ പദ്ധതിക്ക് പുറമേ വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന വിവിധ പദ്ധതികള്‍ വഴി വളരെ കുറഞ്ഞ നാളുകൊണ്ട് തന്നെ നമ്മുടെ ജില്ല അതിദാരിദ്ര്യ മുക്തമായി രാജ്യത്തിന് തന്നെ മാതൃകയാകും എന്നതില്‍ സംശയമില്ല.
തീര്‍ച്ചയായും കേരളത്തില്‍ ഒഴികെ മറ്റൊരു സ്ഥലത്തും ഇത്തരമൊരു പ്രവൃത്തി നടപ്പാക്കാനാവില്ല. കാരണം ഇവിടെ മാത്രമാണ് ഇത്രയധികം സാമൂഹിക പ്രതിബദ്ധതയുള്ള മക്കളും മാതാപിതാക്കളും അധ്യാപകരും ഉള്ളത്. എനിക്ക് ഏറെ പ്രിയപ്പെട്ട നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍.












Click it and Unblock the Notifications