എന്‍ടിപിസി ആലപ്പുഴയിലെ ഏക കേന്ദ്രീയ വിദ്യാലയം; നിലനിര്‍ത്തുവാന്‍ ഹൈക്കോടതിയെ സമീപിക്കും
ആലപ്പുഴ: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമാണ് ഹരിപ്പാട് നിയോജകമണ്ഡലത്തിലെ എന്‍ടിപിസി സ്‌കൂള്‍ സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും ആശങ്ക ഒഴിവാക്കുവാനും എന്‍ടിപിസി കേന്ദ്രീയ വിദ്യാലയം നിലനിര്‍ത്തുവാനുമായി മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ ഹൈക്കോടതിയെ സമീപിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ടിപിസി കേന്ദ്രീയ വിദ്യാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് സ്‌കൂള്‍ നിര്‍ത്തലാക്കുന്നതിനെതിരെ ഹരിപ്പാട് കാര്‍ത്തികപ്പളളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ സംഘടിപ്പിച്ച ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കേന്ദ്രീയ വിദ്യാലയം നിലനിര്‍ത്തുവാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കും. സ്‌കൂള്‍ നിലനിര്‍ത്തുന്നതിനായി ഇതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഏറ്റെടുക്കണം. അതുമല്ലങ്കില്‍ 5 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രീയ വിദ്യാലയത്തിന് നല്‍കിയാലും മതിയാകും. സ്‌കൂള്‍ നില നിര്‍ത്തുന്നതിന് ഈ മാസം 28 ന് തിരുവനന്തപുരത്ത് വീണ്ടും ചര്‍ച്ച നടത്തും. എംഎല്‍എ എന്ന നിലയില്‍ പ്രധാനമന്ത്രി, കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കി. ഈ സ്‌കൂള്‍ നില നിര്‍ത്തുവാന്‍ ഏതറ്റം വരെ പോകുവാനും തയ്യാറാണ്. രക്ഷകര്‍ത്താക്കളുടെയും വിദ്യര്‍ത്ഥികളുടെയും ഒപ്പം എന്നുമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ ഹരിപ്പാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എംആര്‍ ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, അഡ്വ.എം.ലിജു,എ.കെ.രാജന്‍, കെ.എം.രാജു,എം.കെ.വിജയന്‍, കെ.കെ.സുരേന്ദ്രനാഥ്, അഡ്വ.വി.ഷുക്കൂര്‍, എസ്.ദീപു, മുഞ്ഞിനാട്ട് രാമചന്ദ്രന്‍,എസ്.വിനോദ്കുമാര്‍, ശ്രീദേവി രാജന്‍, ജേക്കബ് തമ്പാന്‍, എച്ച്.നിയാസ്, സുജിത്ത് എസ് ചേപ്പാട്, ബാബുക്കുട്ടന്‍ പി.ജി ശാന്തകുമാര്‍, സജിനി,വിഷ്ണു ആര്‍ ഹരിപ്പാട്, എം.ശ്രീക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications