ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ചുങ്കത്തെ അവസാന മില്ലും കത്തിയമർന്നു; അപ്രത്യക്ഷമായത് 75 വർഷം പാരമ്പര്യമുള്ള വെളിച്ചെണ്ണ മിൽ, തീവച്ച് കത്തിച്ചതെന്ന് സംശയം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ചുങ്കം മേഖലയിൽ നിലവിൽ അവശേഷിക്കുന്ന അവസാനത്തെ ഓയിൽ മില്ലും വൻ തീപിടുത്തതോടെ യാത്രയാകുകയാണ്. ചന്ദ്ര എന്നറിയപ്പെട്ടിരുന്ന ബാബു ഓയിൽ മിൽ കത്തി നശിച്ചതോടെ ചുങ്കത്തെ അവസാനത്തെ ഓയിൽ മില്ലും അപ്രത്യക്ഷമായിരിക്കുന്നു.

<strong>താനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു നേരെ മുസ്ലിംലീഗ് അക്രമണം, ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കും, കൈമുട്ടിനും പരുക്ക്</strong>താനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു നേരെ മുസ്ലിംലീഗ് അക്രമണം, ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കും, കൈമുട്ടിനും പരുക്ക്

സ്വന്തമായി അക്ഷയ എന്ന വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന ബാബു ഓയിൽ മിൽ തന്നെയാണ് പാരചൂട്ട് പോലെയുള്ള വമ്പൻ കമ്പനികൾക്ക് ഓയിൽ കയറ്റിയക്കുന്നത്. പരമ്പരാഗത രീതിയിൽ കൊപ്രാ ആട്ടിയുള്ള തനി നാടൻ രീതിയിൽ കലർപ്പില്ലാതെയുള്ള വെളിച്ചെണ്ണ നിർമാണം മറ്റ് സ്വകാര്യ-വൻകിട എണ്ണക്കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്. അതു കൊണ്ട് തന്നെ വെളിച്ചെണ്ണ മിൽ തീവച്ചുക്കത്തിച്ചതാണെന്നുള്ള ആരോപണമാണ് ഉയർന്നു വരുന്നത്.

Fire

നൂറിലധികം ജീവനക്കാർ ജോലിചെയ്യുന്ന ബാബു ഓയിൽ മില്ലില്ലുണ്ടായ തീപിടുത്തം ഏറെ നേരത്തെ പ്രയത്നത്തിന് ശേഷമാണ് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് അണച്ചത്. 75 വർഷത്തിലധികം പാരമ്പര്യമുള്ള ഓയിൽ കമ്പനിയാണ് ബാബു ഓയിൽ മിൽസ് ഒരു കാലത്ത് കൊപ്രാ കേപ്പ് വള്ളങ്ങളിൽ എത്തിച്ച് സംസ്കരിച്ചു ആട്ടി ഓയിൽ ആക്കി കൊടുക്കുന്ന രീതിയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ഉണ്ടായ തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട് ചെയ്തിട്ടില്ല. തീപിടുത്തത്തിനുള്ള കാരണം സംബന്ധിച്ച് ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

English summary
Oil mill fired by Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X