ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മക്കൾ വഴിയിലുപേക്ഷിച്ചതെന്ന് സംശയം: അവശനായ വ്യദ്ധനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വഴിയറിയാതെയും മകനെ അന്വേഷിച്ചും ചുറ്റിതിരിഞ്ഞ അവശനായ വൃദ്ധനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ ഉപേക്ഷിച്ചതാകാം എന്ന സംശയത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് ദേശീയപാതയില്‍ മുക്കട ജംഗ്ഷനില്‍ ഉടുപ്പുപോലുമിടാതെ ചുറ്റി തിരിയുന്ന വൃദ്ധനെ നാട്ടുകാര്‍ കണ്ടത്. ശ്രീധരനെന്നാണ് തന്റെ പേരെന്നും 77 വയസ്സുണ്ടെന്നും കരുനാഗപ്പള്ളി പന്മന പാഞ്ചേരില്‍ വടക്കതില്‍ എന്നതാണ് വീട്ടു പേരെന്നും വൃദ്ധന്‍ നാട്ടുകാരോട് പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉപപ്രധാനമന്ത്രിയുണ്ടാകും; ചരടുവലിച്ച് കെസിആര്‍, ലക്ഷ്യം ഇങ്ങനെകോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉപപ്രധാനമന്ത്രിയുണ്ടാകും; ചരടുവലിച്ച് കെസിആര്‍, ലക്ഷ്യം ഇങ്ങനെ

ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്ന തനിക്ക് മൂന്ന് 6 മക്കളുണ്ടെന്നും മൂന്ന് പേര്‍ ആണ്‍ മക്കളാണെന്നും പറഞ്ഞു. ഭാര്യ മരിച്ചു പോയി. ഇളയ മകനൊടൊപ്പമായിരുന്നു താമസം. രാവിലെ അയാളോടൊപ്പം ഇവിടെ വന്നു എന്നും പിന്നീട് മകനെ കാണുന്നില്ലെന്നും വൃദ്ധന്‍ പറഞ്ഞു. മക്കള്‍ ഇവിടെ ഉപേക്ഷിച്ചാതാകാമെന്ന സംശയത്തിലാണ് നാട്ടുകാര്‍ പോലീസിനെ വിളിച്ചത്. ഇതിനിടെ ചിലര്‍ മക്കളെ ബന്ധപ്പെട്ടുവെന്നും അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകര്‍ പറയുന്നു.

sreedharanalappuzha

തുടര്‍ന്ന് പോലീസെത്തി കായംകുളം താലൂക്കാശുപത്രിയിലേക്ക് വൃദ്ധനെ എത്തിക്കുകയായിരുന്നു. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമുണ്ടായിരുന്നയാള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയതോടെ അവശ നിലമാറി. അതെ സമയം വൃദ്ധന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

English summary
Old man admitted in hospital found abanded in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X