Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷിമന്ത്രിയുടെ വീട്ടിൽ പൂക്കൃഷി; 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയും; നൂറുമേനി വിളവെടുപ്പ്

ചേർത്തല: ഓണക്കാലം ഇങ്ങെത്തി ഇനി പൂക്കൾ വാങ്ങാനുള്ള ഓട്ടമായിരിക്കും. എന്നാൽ കൃഷി മന്ത്രി പി പ്രസാദിന്റെ വീട്ടിൽ നിറയെ പൂക്കളാണാണ്. ചേർത്തലയിലെ വസതിയിലെ പൂക്കൃഷിയിൽ നിന്ന് നൂറുമേനി വിളവെടുത്തിയിരിക്കുകയാണ് മന്ത്രി. വീടിന് ചുറ്റും തയ്യാറാക്കിയ കൃഷിയിടത്തിൽ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. വിളവെടുപ്പിന്റെ ചിത്രങ്ങൾ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.

കാർഷിക മേഖലയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് ചേർത്തലയിലെ വസതിയിൽ പൂക്കൃഷി എന്ന് ആശയം സഹപ്രവർത്തക്കർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെയ്തു തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.

onam

ഫേസ്ബുക്ക് കുറിപ്പ്:

ചേർത്തല വസതിയിലെ പൂക്കൃഷിയിൽ നൂറുമേനിയാണ് വിളവെടുത്തത്. കാർഷിക മേഖലയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് ചേർത്തലയിലെ വസതിയിൽ പൂക്കൃഷി എന്ന് ആശയം സഹപ്രവർത്തക്കർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെയ്തു തുടങ്ങിയത്.

വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തിൽ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ട്. പൂ കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ, സിനിമ സീരിയൽ ആർട്ടിസ്റ്റ് ബീന ആന്റണി, ചേർത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷർ എന്നിവർ ചേർന്ന് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, വി.ജി മോഹനൻ, ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കാർത്തികേയൻ, ജി ശശികല, സ്വപ്ന ഷാബു, ഓമന ബാനർജി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

ഏറ്റവും ലാഭകരമായ രീതിയിൽ എല്ലാവർക്കും വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയുന്ന സീസണബിൾ കൃഷിയെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കുക്കും.
ഒപ്പം ഹൃദയം ഏവർക്കും അത്തംദിനാശംസകൾ നേരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+