• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

ഗൗരിഅമ്മയുടെ ജന്മശതാബ്ദി ഒരുവർഷം നീളുന്ന ആഘോഷ പരിപാടി; ഉദ്ഘാടനം 21ന് മുഖ്യമന്ത്രി നിർവ്വഹിക്കും

  • By Desk

ആലപ്പുഴ: കെ.ആർ.ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ 21ന് ആലപ്പുഴയിൽ തുടങ്ങും. ഡൽഹി, അഹമ്മദാബാദ് ഉൾപ്പെടെയുള്ള മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തും സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനറും ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റുമായ അഡ്വ. എ.എൻ. രാജൻബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്! പ്രവാസി ആത്മഹത്യയിൽ രോഷം കൊണ്ട് ജോയ് മാത്യു

മിഥുനത്തിലെ തിരുവോണമാണ് ഗൗരിഅമ്മയുടെ പിറന്നാൾ. പിറന്നാൾ പിറക്കുന്ന 21 ന് രാവിലെ 11ന് ശക്തി ആഡിറ്റോറിയത്തിൽ ജന്മദിനാഘോഷ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കെ.ആർ.ഗൗരിഅമ്മ- ഒരുനേർക്കണ്ണാടി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം വി.എസ്.അച്യുതാനന്ദനും കെ.ആർ.ഗൗരിഅമ്മ ഫൗണ്ടേഷൻെറ ഉദ്ഘാടനം ഉമ്മൻചാണ്ടിയും നിർവഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗൗരിഅമ്മയെപ്പറ്റിയുള്ള പുസ്തകം പ്രകാശനം ചെയ്യും.

മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, മുൻ ഗവർണർമാരായ കെ.ശങ്കരനാരായണൻ, കുമ്മനം രാജശേഖരൻ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പോഴിയിൽ, ആലപ്പുഴ വടക്കേമഹൽ ഇമാം ഹർഷിദ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃത ചൈതന്യ എന്നിവർ ജന്മശതാബ്ദി സന്ദേശം നൽകും.

മന്ത്രിമാരായ എ.കെ.ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻപിള്ള, പി.കെ.കുഞ്ഞാലിക്കുട്ടി, വയലാർ രവി, എം.പി. വീരേന്ദ്രകുമാർ, പി.ജെ.ജോസഫ്, വി.എം.സുധീരൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, തുഷാർ വെള്ളാപ്പള്ളി, എം.എൽ.എമാരായ സജി ചെറിയാൻ, ആർ.രാജേഷ്, യു.പ്രതിഭ, മാത്യു ടി.തോമസ്, തോമസ് ചാണ്ടി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ജോണി നെല്ലൂർ, പി.സി.തോമസ്, പുന്നല ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.11.45ന് പിറന്നാൾ കേക്ക് മുറിക്കലും ആദരിക്കലും. 3000 പേർക്ക് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഒരുക്കും.

English summary
One year celebation for Gouri Amma's birth anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more