ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കക്കി ഡാം തുറക്കല്‍; ആലപ്പുഴ ജില്ലയില്‍ മുന്‍കരുതല്‍ സംവിധാനം ഊര്‍ജ്ജിതമാക്കി

Google Oneindia Malayalam News

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ ( 08082022 ) തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടെനിന്നും ആലപ്പുഴ ജില്ലയില്‍ വെള്ളം ഒഴുകി എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ക്രമീകരണങ്ങള്‍ വിലയിരുത്തി.

 റോബിനെ കല്യാണം കഴിക്കുമോ? ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; ദില്‍ഷയുടെ ഉത്തരം ഇതാ റോബിനെ കല്യാണം കഴിക്കുമോ? ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; ദില്‍ഷയുടെ ഉത്തരം ഇതാ

ഡാം തുറന്നാല്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ബുധനൂര്‍, മാന്നാര്‍, തലവടി, എടത്വ, ചെന്നിത്തല- തൃപ്പെരുന്തുറ, പള്ളിപ്പാട്, ഹരിപ്പാട് മുന്‍സിപ്പാലിറ്റി, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ സൗത്ത്, വീയപുരം തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്.

kerala

ജലനിരപ്പ് കൂടുതലായി ഉയരാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സമയബന്ധിതമായി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മേഖലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കികുകയും പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി എന്‍.ഡി.ആര്‍.എഫിനെ വിന്യസിച്ചു.

'കൂടെ പോയിട്ട് ചാന്‍സ് കിട്ടാതെ വരുമ്പോള്‍ എന്നെ പീഡിപ്പിച്ചു, അതിനോട് ഞാന്‍ എതിരാണ്'; മിടുവില്‍ ജാനകി'കൂടെ പോയിട്ട് ചാന്‍സ് കിട്ടാതെ വരുമ്പോള്‍ എന്നെ പീഡിപ്പിച്ചു, അതിനോട് ഞാന്‍ എതിരാണ്'; മിടുവില്‍ ജാനകി

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ. സി ഏബ്രഹാം, അഗ്‌നിരക്ഷാ സേന, ഫിഷറീസ്, തദ്ദേശ സ്വയംഭരണം വകുപ്പുകള്‍ എന്നിവയുടെ ജില്ലാ മേധാവികള്‍, ചെങ്ങന്നൂര്‍, കുട്ടനാട് തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ഇന്ന് രാവിലെ 50 മുതൽ 100 ക്യുമെക്സ് ജലം പുറത്തുവിടാൻ തീരുമാനിച്ചു. കക്കി അണക്കെട്ടിൽ നിന്ന് ജലം ഒഴുകി വരാൻ സാധ്യതയുള്ള പ്രദേശങ്ങളും കക്കി അണക്കെട്ടിന്റെ എമർജൻസി ആക്ഷൻ പ്ലാൻ അനുസരിച്ചു പ്രസ്തുത പ്രദേശങ്ങളിൽ ഏത് സമയത്ത് ജലം എത്തും എന്നതും സൂചനയായി നൽകിയിരിക്കുന്നു.

കക്കി അണക്കെട്ട് തുറക്കുകയാണെങ്കിൽ സീതത്തോട് ( 0 min) , ചിറ്റാർ (1 hour) , എരുമേലി (1.30 hrs) വെച്ചൂച്ചിറ ( 2.00 hrs) , റാന്നി -പെരുനാട് ( 3.00 hrs) , നാറാണം മൂഴി (3.00 hrs), റാന്നി അങ്ങാടി ( 5.00 hrs), റാന്നി പഴവങ്ങാടി (4.00 hrs), റാന്നി മുൻസിപ്പാലിറ്റി (5.00 hrs), അയിരൂർ ( 5.00 hrs), ചെറുകോൽ (7.00 hrs) , കോഴഞ്ചേരി (7.00 hrs) , മല്ലപ്പുഴശ്ശേരി (8.00 hrs) , തൊട്ടപ്പുഴശ്ശേരി (8.00 hrs) , കോയിപ്പുറം (9.00 hrs) , ആറന്മുള (9.00 hrs) , മുഴക്കുള (15.00 hrs) , ഇരവിപേരൂർ (15.00 hrs) , ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (12.00 hrs), കുറ്റൂർ (19.00 hrs), തിരുവണ്ടൂർ (23.00 hrs), പാണ്ടനാട് (21.00 hrs), ബുധനൂർ (23.00 hrs) മാന്നാർ (33.00 hrs), കടപ്ര (31.00 hrs) നെടുംമ്പുറം (34.00 hrs), തലവടി (40.00 hrs), നിരണം(33.00 hrs), എടത്വ (43.00 hrs), ചെന്നിത്തല- തൃപ്പെരുന്തുറ (30.00 hrs), പള്ളിപ്പാട് (30.00 hrs), ഹരിപ്പാട് മുൻസിപ്പാലിറ്റി (53.00 hrs), കരുവാറ്റ (54.00 hrs) , ചെറുതന ( 52.00 hrs) , തകഴി ( 49.00 hrs) , അമ്പലപ്പുഴ സൗത്ത് ( 54.00 hrs) ,വീയപുരം (34.00 hrs) എന്നീ തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് ജലം ഒഴുകി വരുമെന്ന് കണക്കാക്കുന്നുത്.

നിലവിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിനാലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും നദികളിലെ ജലനിരപ്പ് ഉയർന്നതിനാലും അതീവ ശ്രദ്ധ അത്യാവശ്യമാണ്. ഈ തദ്ദേശ സ്ഥാപനങ്ങളിലെ പ്രളയസാധ്യത പ്രദേശങ്ങളും, അതാത് പ്രളയ സാധ്യതാ പ്രദേശത്ത് ഉണ്ടാകാവുന്ന പ്രളയ ജല ഉയരം, ഈ പ്രദേശങ്ങളിലെ ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയും മാപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Opening of Kaki Dam; The precautionary system has been activated in Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X