കഞ്ഞിക്കുഴിയിൽ നിന്ന് രണ്ട് നല്ല വാർത്തകൾ! 'ഒപ്പം ഈസി ഷോപ്പി'യും 'കോവിക്ലീനിങ്' ടീമും
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ നിന്ന് രണ്ട് നല്ല വാർത്തകളാണ് പുറത്ത് വരുന്നത്. ഒന്ന് ' ഒപ്പം ഈസി ഷോപ്പി' ആണ്. രണ്ടാമത്തേത് 'കോവിക്ലീനിംഗ്' ടീമിനെ കുറിച്ചും. ഈ കൊവിഡ് കാലത്ത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രണ്ട് സംരംഭങ്ങളാണിത്.
നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകാനായിട്ടുള്ളതാണ് ' ഒപ്പം ഈസി ഷോപ്പി' എന്ന കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി. സേവന സന്നദ്ധരായ യുവാക്കളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനിലുള്ള കുടുംബങ്ങൾക്ക് സാധനങ്ങൾ സൗജന്യമായായി എത്തിച്ചു നൽകും. മറ്റു കുടുംബങ്ങളിലേയ്ക്ക് മിതമായ സേവനചാർജ്ജ് ഈടാക്കിയായിരിക്കും ' ഒപ്പം ഈസി ഷോപ്പി' നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമാകുന്ന സന്നദ്ധ പ്രവർത്തകർക്ക് പ്രത്യക യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകും. ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എംഡി സുധാകരൻ ചെയർമാനും കെകെ പ്രതാപൻ കൺവീനറും ഫെയ്സി വി ഏറനാട് കോർഡിനേറ്ററുമായുള്ള സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
വ്യാപാരി സംഘടനകളുമായി കൂടി ആലോചിച്ച് പദ്ധതി വിപുലീകരിക്കുമെന്നും
ഈസി ഷോപ്പി ഒരു സ്ഥിരം തൊഴിൽ ഗ്രൂപ്പായി മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ തുടങ്ങിയവർ പറഞ്ഞു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 'കോവിക്ലീനിംഗ്' സാനിറ്റേഷന്‍ ടീം ഒരുങ്ങുന്നു എന്നതാണ് മറ്റൊന്ന്. ജാഗ്രതാ സമിതിയുടെ തീരുമാനപ്രകാരമാണ് പഞ്ചായത്തിലെ വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ മിതമായ നിരക്കില്‍ അണുനശീകരണം നടത്താന്‍ 'കോവിക്ലീനിംഗ്' എന്ന പേരില്‍ ടീമിനെ രൂപീകരിക്കുന്നത്.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനറായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്താനും ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ വൈസ് പ്രസിഡണ്ട് എം സന്തോഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെഎസ് ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
റാംപില്‍ അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications