ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ രാപ്പകലില്ലാതെ അധ്വാനിച്ച് ആലപ്പുഴയിലെ പഞ്ചായത്തുകള്‍

Google Oneindia Malayalam News

ആലപ്പുഴ: ലോക്ക്ഡൗണ്‍ ഇളവിന് ശേഷം നാട്ടിലേയ്ക്ക് തിരികെ എത്തുന്നവര്‍ക്ക് സുരക്ഷിത വാസം ഉറപ്പിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുകയാണ് ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്നവരുടെ പാസ്സിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിമാരുടെ ലോഗിനില്‍ ലഭ്യമായാലുടന്‍ ആ വ്യക്തിയുടെ വീട് ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പരിശോധിച്ച് അറ്റാച്ച്ഡ് ബാത്തറും ഉള്‍പ്പെടെ ഹോം കാറന്റയിന് സൗകര്യമുണ്ടോ എന്ന് ഉറപ്പിക്കുന്നതാണ് ആദ്യ ഘട്ടം. ഇതിനായി വ്യക്തിയുടെ ഫോണിലേയ്ക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിച്ച് വീടിന്റെ ലോക്കേഷന്‍ കൃത്യമായി മനസ്സിലാക്കുന്നു.

alapuzha

ഹോം ക്വാറന്റൈനില്‍ സൗകര്യമില്ലാത്ത വീടാണെങ്കില്‍ ഇവരെ കോവിഡ് കെയര്‍ സെന്റിലേക്ക് മാറ്റാനുള്ള നടപടികളിലും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കാളികളാണ്. ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് നല്‍കുന്ന സെന്ററുകളില്‍ കിടക്ക, ബഡ്ഷീറ്റ്, മഗ്ഗ്, ബക്കറ്റ്, സോപ്പ്, പേസ്റ്റ്, മെഴുകുതിരി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് സജ്ജീകരിക്കുന്നു. ഇവിടെ തങ്ങുന്നവരുടെ കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്.

പാസ്സുകള്‍ക്കുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടീമിനെ നിശ്ചയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ശ്രീകുമാര്‍ അറിയിച്ചു. 79 ഗ്രാമപഞ്ചായത്തുകളിലായി 1169 വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ഹോ ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുതല മോണിറ്ററിംഗ് സമിതികള്‍ ചേര്‍ന്ന് ആവശ്യമായ ആസൂത്രണം സമയബന്ധിതമായി നടത്തിവരുന്നു. 7 വീതം പഞ്ചായത്തുകളെ മോണിറ്റര്‍ ചെയ്യുന്നതിന് കോ-ഓര്‍ഡിനേറ്ററെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍ 0477-2252784, 0477- 2251599).

English summary
Panchayats in Alappuzha, working day and night to welcome the expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X